ഒന്നാം ഭാര്യയെ അറവുശാലയിൽ കൊലപ്പെടുത്തി!കാരണം ആ സംശയം!മാട്ടിറച്ചി വ്യാപാരിയായ ഭർത്താവ് അറസ്റ്റിൽ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: പരപ്പനങ്ങാടിയിൽ യുവതിയെ അറവുശാലയിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ടൗണിലെ മാട്ടിറച്ചി വ്യാപാരി പി നജ്ബുദ്ധീൻ എന്ന ബാബുവിനെ(37)യാണ് താനൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സൗദിയിലെ സൂപ്പർമാർക്കറ്റുകളിലും സ്വദേശിവൽക്കരണം!മലയാളികൾക്ക് ഇരുട്ടടി!വിദേശികളുടെ കടകൾ അടച്ചുപൂട്ടും

അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...

കോഴിക്കോട് നരിക്കുനി സ്വദേശിനിയും ബാബുവിന്റെ ഒന്നാം ഭാര്യയുമായ റഹീന(30)യെയാണ് രണ്ടു ദിവസം മുൻപ് ടൗണിലെ അറവുശാലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയത് ബാബു തന്നെയാണെന്ന് പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന ഇയാൾ കൈയിലെ പണം തീർന്നതിനെ തുടർന്ന് തിരികെ നാട്ടിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

parappangadimurder

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ വേർപിരിഞ്ഞിരുന്ന ഇരുവരും, പിന്നീടുണ്ടായ ഒത്തുതീർപ്പിനെ തുടർന്ന് വീണ്ടും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇതിനിടെ ബാബു രണ്ടാമത് വിവാഹം കഴിച്ചതോടെ റഹീനയുമായുള്ള പ്രശ്നങ്ങൾ രൂക്ഷമായി. തുടർന്ന് ആദ്യഭാര്യയായ റഹീനയെയും മക്കളെയും മറ്റൊരു വീട്ടിലേക്ക് മാറ്റി. ഭർത്താവിന്റെ സംശയവും, പ്രശ്നങ്ങൾ രൂക്ഷമായതും കാരണം റഹീന സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയത്.

ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിൽ!പോലീസ് പിന്നാലെ...ഉടൻ വലയിലാകും!മലപ്പുറത്ത് വൻ പോലീസ് പട...

പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...

രാത്രിയിൽ റഹീനയെ അഞ്ചപ്പുരയിലെ അറവുശാലയിലെത്തിച്ചാണ് പ്രതി കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ആദ്യം കോട്ടക്കലിലേക്ക് പോയ പ്രതി പിന്നീട് തൃശൂരിൽ തങ്ങുകയായിരുന്നു. എന്നാൽ കൈയിലെ പണം തീർന്നതോടെ തിരികെ പരപ്പനങ്ങാടിയിലെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

English summary
police arrested parappanagdi murder case accused.
Please Wait while comments are loading...