കാറിനുള്ളില്‍ പെണ്‍കുട്ടി...അകത്തെന്തോ ഒപ്പിച്ചു; പോലീസിന് അറിയേണ്ടത് ഇതൊക്കെ, നായിക പറയുന്നു..

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: അങ്കമാലി ഡയറീസ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണെന്ന എസ്പിയുടെ വാദം പൊളിയുന്നു. വാഹനത്തില്‍ പരസ്യം പതിക്കാനുള്ള അനുമതി പത്രമുണ്ടായിരുന്നു. എന്നിട്ടും പോലീസ് വാഹനത്തിലുള്ളവരെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് സിനിമ പ്രവര്‍ത്തകര്‍ പറയുന്നു.

വാഹനത്തില്‍ സ്റ്റിക്കര്‍ പതിനെ കുറിച്ചായിരുന്നില്ല പോലീസ് ചോദിച്ചത്. അകത്തിരിക്കുന്ന പെണ്‍കുട്ടിയെ കുറിച്ചായിരുന്നു. നിങ്ങള്‍ അകത്ത് എന്തോ ഒപ്പിക്കുന്നുണ്ട് എന്ന രീതിയിലാണ് പോലീസ് പെരുമാറിയതെന്ന് വാഹനത്തിലുണ്ടായിരുന്ന നായിക പറയുന്നു. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവരോട് ഗുണ്ടകളെന്നപ്പോലെയാണ് പെരുമാറിയതെന്നും ആരോപണമുണ്ട്.

 പള്‍സര്‍ ടിറ്റോ

പള്‍സര്‍ ടിറ്റോ

കാറില്‍ നിന്ന് ഇറങ്ങിയ നടനോട് പേരു ചോദിക്കുകയും ടിറ്റോ എന്ന മറുപടിക്ക് നിന്റെ പേര് പള്‍സര്‍ ടിറ്റോ എന്നാക്കി തരട്ടേ എന്നുമാണ് പോലീസ് ചോദിച്ചതെന്ന് അങ്കമാലി ഡയറിസില്‍ ശ്രദ്ധേയ വേഷം ചെയ്ത ടിറ്റോ ആരോപിക്കുന്നു,

സംവിധായകന്‍

മൂവാറ്റുപുഴയില്‍ വെച്ച് പോലീസ് തങ്ങള്‍ക്കുനേരെ സദാചാര പോലീസിങ്ങാണ് നടത്തിയതെന്ന് ആരോപിച്ച് അങ്കമാലി ഡയറീസ് സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്.

പ്രചരണത്തിനിടെ

മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചാരണത്തിനായി പോയവര്‍ക്കാണ് തീയേറ്ററിന് മുന്നില്‍ത്തന്നെ ദുരനുഭവമുണ്ടായതെന്ന് ലിജോ പെല്ലിശ്ശേരി ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വ്യക്തമാക്കിയിരുന്നത്.

 പോലീസ്

പോലീസ്

പോലീസുകാര്‍ തന്നെ സദാചാര പോലീസുകാര്‍ക്ക് കുട പിടിക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്ന വരുന്ന സാഹചര്യത്തിലാണ് വീണ്ടും പോലീസിന്റെ സദാചാര പോലീസിങ് ആവര്‍ത്തിക്കുന്നത്.

 കാറിലെ സ്റ്റിക്കര്‍

കാറിലെ സ്റ്റിക്കര്‍

അതേസമയം കാറിലെ ഗ്ലാസുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി പികെ ബിജുമോന്‍ പറഞ്ഞു.

English summary
Police insulted Angamaly Diaries team
Please Wait while comments are loading...