ദിലീപിനെതിരെ പരാതിയില്ല..!! നടി മൊഴി നല്‍കിയിട്ടുമില്ല...!! നടന്റെ ഔദാര്യം പോലീസിനും വേണ്ട..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മുതല്‍ക്കേ തന്നെ പലവിധ ആരോപണങ്ങള്‍ ദിലീപിനെ വേട്ടയാടിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി സിനിമാ രംഗത്ത് ദിലീപിനുണ്ടായിരുന്നു ശത്രുതയായിരുന്നു ആരോപണങ്ങളുടെ മുന നടനെതിരെ തിരിയാനുള്ള പ്രധാന കാരണം.

നടി ആക്രമിക്കപ്പെട്ട കേസ്: നടൻ അജു വര്‍ഗീസ് കുരുക്കില്‍..!! ചെയ്തത് ഗുരുതര കുറ്റം..!!

നടിയെ മൃഗീയമായി ഉപദ്രവിച്ചത് മാത്രമല്ല...പള്‍സര്‍ സുനിയെക്കുറിച്ച് എംഎല്‍എയ്ക്ക് ചിലത് അറിയാം...!

നാലുപാടു നിന്നും കൂട്ടമായി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നടന്‍ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി രംഗത്ത് വരികയും നുണപരിശോധന അടക്കം ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തത്. എന്നാല്‍ ഈ പ്രഖ്യാപനം പോലീസ് മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യതയില്ല.

തേജോവധം ചെയ്യാൻ ശ്രമം

തേജോവധം ചെയ്യാൻ ശ്രമം

നടിയെ ആക്രമിച്ച കേസില്‍ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തന്റെ ഇമേജ് തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് ദിലീപ് ആരോപിച്ചു.

നുണപരിശോധനയ്ക്ക് തയ്യാർ

നുണപരിശോധനയ്ക്ക് തയ്യാർ

ഒരു കേസിലും തനിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ദിലീപ് താന്‍ ബ്രെയിന്‍ മാപ്പിങ്ങിനോ നാര്‍ക്കോ അനാലിസ്സിസ്സ് ടെസ്റ്റിനോ നുണപരിശോധനയ്‌ക്കോ എന്തിനും തയ്യാറാണെന്നും പ്രഖ്യാപിച്ചു. ആരെയും കുറ്റവാളിയാക്കാനല്ല, തന്റെ നിരപരാധിത്വം തെളിയിക്കാനാണെന്നും താരം പറഞ്ഞു.

മുഖവിലയ്ക്കെടുക്കാതെ പോലീസ്

മുഖവിലയ്ക്കെടുക്കാതെ പോലീസ്

നുണ പരിശോധനയ്ക്ക് സ്വയം തയ്യാറായി മുന്നോട്ട് വന്നിരിക്കുന്ന ദിലീപിനെ അന്വേഷണ സംഘം മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. കേസിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്ന ഗൂഢാലോചന അടക്കമുള്ളവ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വസത്തിലാണ് പോലീസ്.

സുനിയുടെ മൊഴി

സുനിയുടെ മൊഴി

ദിലീപിനെതിരെ കേസില്‍ പലവിധ ആരോപണങ്ങള്‍ പലഭാഗത്ത് നിന്നായി ഉയരുന്നു എന്നല്ലാതെ നടനെതിരെ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കഴിഞ്ഞ ദിവസം പള്‍സര്‍ സുനി നല്‍കിയ മൊഴി മാത്രമാണ് ദിലീപിനെ കേസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തരത്തിലുള്ളത്.

ദിലീപിന് അറിയാമെന്ന്

ദിലീപിന് അറിയാമെന്ന്

നടിയെ ആക്രമിക്കുന്ന വിവരം ദിലീപിന് നേരത്തെ അറിയാമായിരുന്നു എന്നാണ് പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ കൊടുത്തത് ദിലീപാണോ എന്ന ചോദ്യത്തിന് സുനി മറുപടിയും നല്‍കിയിട്ടില്ല.

നടിയുടെ മൊഴി

നടിയുടെ മൊഴി

മാത്രമല്ല ആക്രമണത്തിന് ഇരയായ നടിയും ദിലീപിന് പങ്കുണ്ടെന്ന തരത്തില്‍ മൊഴി നല്‍കിയിട്ടില്ല. ആ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും പക്ഷേ പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ദിലീപ് ഇടപെട്ടിരുന്നതായി കേട്ടിരുന്നുവെന്നുമായിരുന്നു നടിയുടെ മൊഴി.

സുനിയുടെ ഉദ്ദേശം

സുനിയുടെ ഉദ്ദേശം

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമുണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ വെളിപ്പെടുത്താതിരുന്ന ദിലീപിന്റെ പേര് സുനി ഇപ്പോള്‍ പറഞ്ഞതിന് പിന്നിലെ ഉദ്ദേശം എന്താണെന്നാണ് പോലീസിപ്പോള്‍ അന്വേഷിക്കുന്നത്.

യഥാർത്ഥ കുറ്റവാളി ആര്

യഥാർത്ഥ കുറ്റവാളി ആര്

സംഭവത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടോ എന്നത് മാത്രമല്ല പോലീസിന് കണ്ടെത്തേണ്ടത്. ദിലീപും നാദിര്‍ഷയും അടക്കം ആരോപിക്കുന്നത് പോലെ കേസില്‍ ദിലീപിനെ കുടുക്കാന്‍ മറ്റാരെങ്കിലും സുനിയെ ഉപയോഗപ്പെടുത്തുകയാണോ എന്നും പോലീസിന് കണ്ടെത്തേണ്ടതുണ്ട്.

ശാസ്ത്രീയമായി തെളിയിക്കണം

ശാസ്ത്രീയമായി തെളിയിക്കണം

ഇവയെല്ലാം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാനായാല്‍ മാത്രമേ കേസിലെ സത്യാവസ്ഥ പുറത്ത് വരികയുള്ളൂ. അതിന് മുന്‍പായി ദിലീപിനെതിരെ ഒരു നടപടിയിലേക്കും പോലീസ് നീങ്ങാന്‍ സാധ്യതയില്ലെന്നാണ് സൂചന.

നുണപരിശോധന വേണ്ട

നുണപരിശോധന വേണ്ട

കേസിലെ പുതിയ വെളിപ്പെടുത്തല്‍ തെളിയിക്കാനുതകുന്ന വിവരങ്ങള്‍ ലഭിച്ച് കഴിഞ്ഞാല്‍ ദിലീപിനെ നുണപരിശോധനയോ മറ്റേതെങ്കിലും പരിശോധനയോ നടത്തേണ്ട ആവശ്യം വരുന്നതുമില്ല. മാത്രമല്ല ആരെയെങ്കിലും പ്രതി ചേര്‍ക്കണോ എന്ന് തീരുമാനിക്കാന്‍ നുണപരിശോധന നടത്താറുമില്ല.

English summary
Police may not consider Dileep's lie test in actress attack case.
Please Wait while comments are loading...