കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ടു? വീട്ടില്‍ കണ്ട യുവാക്കള്‍ ആര്!! പോലിസ് പ്രതികള്‍ക്കരികെ...

ശെല്‍വപുരം ഷാജി-ഭാഗ്യം ദമ്പതികളുടെ രണ്ടുമക്കളാണ് ഒന്നര മാസത്തിനിടെ ഒരേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ദിവസങ്ങള്‍ക്കിടെ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണം മറ്റൊരു വഴിക്ക്. സഹോദരിമാര്‍ രണ്ടുപേരും ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നതായി പോലിസ് സംശയിക്കുന്നു. നിരവധി പേരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ശെല്‍വപുരം ഷാജി-ഭാഗ്യം ദമ്പതികളുടെ രണ്ടുമക്കളാണ് ഒന്നര മാസത്തിനിടെ ഒരേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആദ്യ കുട്ടി മരിച്ച ദിവസം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേരെ കണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ തേടിയാണ് പോലിസ് നീക്കം.

ആദ്യ മരണം ജനുവരി 13ന്

കഴിഞ്ഞ ജനുവരി 13നാണ് മൂത്ത മകള്‍ ഹൃതിക മരിച്ചത്. വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 52 ദിവസങ്ങള്‍ക്കു ശേഷം നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരി ശരണ്യയും മരിച്ചു. ഇതേ സ്ഥലത്ത് തൂങ്ങിയ നിലയില്‍.

 മരണത്തിലെ സാമ്യതകള്‍

രണ്ടു മരണങ്ങളിലും ഏറെ സാമ്യതകളുണ്ട്. ഒരേ സ്ഥലത്താണെന്ന് മാത്രമല്ല, ഏകദേശം ഒരേ സമയമാണ് രണ്ടുപേരും മരിച്ചത്. പുറംജോലിക്ക് പോവുന്ന മാതാപിതാക്കള്‍ വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കാണുന്നത്.

കൊലപാതകമാണെന്ന് കരുതുന്നില്ല

എന്നാല്‍ ഇരുവരുടെയും മരണം കൊലപാതകമാണെന്ന് പോലിസ് കരുതുന്നില്ല. അങ്ങനെ സംശയിക്കാന്‍ വേണ്ട തെളിവ് കിട്ടിയിട്ടില്ല. പക്ഷേ, മരണത്തിന് ആരെങ്കിലും പ്രേരണയായിട്ടുണ്ടോ എന്നാണ് പോലിസ് പരിശോധിക്കുന്നത്. കൊലപാതകമാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുമില്ല.

അടുപ്പമുള്ളവരെ തിരയുന്നു

പെണ്‍കുട്ടികളുമായി അടുപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും പോലിസും പറയുന്നു. എന്നാല്‍ ആരെങ്കിലും മരണത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പോലിസ് പരിശോധിക്കുന്നത്.

മരണം കാരണം ഇങ്ങനെ ആയേക്കാം

മരണത്തിന് മുമ്പുള്ള സമയം കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടില്ല. എന്നാല്‍ അതിന് മുമ്പ് പീഡിപ്പിക്കപ്പെട്ടുവെന്നാണ് സംശയം. കുട്ടികള്‍ മാനസികമായി തളരുകയും അത് മരണത്തിലേക്ക് കാരണമാവുകയും ചെയ്തുവെന്ന നിഗമനത്തിലാണ് പോലിസ്.

ആരാണ് രണ്ടു യുവാക്കള്‍

ഹൃതിക മരിച്ച ദിവസം വീട്ടില്‍ നിന്നു രണ്ടു യുവാക്കള്‍ പുറത്തേക്ക് പോവുന്നത് കണ്ടുവെന്ന് ശരണ്യ പറഞ്ഞിരുന്നു. ഇക്കാര്യം അന്നുതന്നെ പോലിസിനോട് അവള്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിക്ക് പിന്നീട് പ്രശ്‌നങ്ങളൊന്നും കണ്ടിട്ടില്ല. തൂങ്ങിയ നിലയില്‍ കാണുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ കുട്ടി കളിക്കുന്നത് ചിലര്‍ കണ്ടിരുന്നുതാനും.

പോലിസ് മൊഴി ശേഖരിക്കുന്നു

കുട്ടികളുമായി അടുപ്പമുള്ള ബന്ധുക്കള്‍, കൂടെ പഠിക്കുന്നവര്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നു പോലിസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഹൃതികക്ക് ഒരു യുവാവുമായി അടുപ്പമുണ്ടെന്ന് ചിലര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യവും പോലിസ് പരിശോധിച്ച് വരികയാണ്.

കുട്ടിയുടെ കൈയില്‍ മൊബൈല്‍

ഹൃതികയുടെ കൈയില്‍ മൊബൈലുണ്ടായിരുന്നു. ഇതിലേക്ക് വന്ന കോളുകള്‍ പോലിസ് പരിശോധിച്ച് വരികയാണ്. പോലിസ് സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം എസിപി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്. ശിശുക്ഷേമ സമിതിയും കേസ് അന്വേഷിക്കുന്നുണ്ട്. ഇളയകുട്ടിക്ക് കൗണ്‍സലിങ് നല്‍കണമെന്ന് പോലിസ് സമിതിയോട് ആവശ്യപ്പെട്ടിരുന്നു.

English summary
police enquiry starts to two sisters suicide in palakkad valayar. police suspect sisters may be molested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X