ചുരത്തില്‍ പോലീസ് നടപടി തുടങ്ങി; ലോറികള്‍ക്ക് പിഴയിട്ടു

  • Posted By:
Subscribe to Oneindia Malayalam

താമരശേരി: ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശേരി ചുരത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടന്ന ലോറികള്‍ പൊലീസ് തടഞ്ഞിട്ടു. ഇവയുടെ ഉടമകള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാന്‍ അടിവാരത്ത് പുതുതായി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ചെക്ക്‌പോസ്റ്റിലെ പൊലീസുകാരാണ് നിയമംലംഘിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്.

ദക്ഷിണാഫ്രിക്കന്‍ ദൗത്യം: ടീം ഇന്ത്യ നേടുമോ? വെല്ലുവിളികള്‍... കോലിക്കു പറയാനുള്ളത്

25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറികളുടെ ഗതാഗതം ചുരത്തില്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 20ഓളം ലോറികളെയാണ് തടഞ്ഞുവച്ചത്. വയനാട് ഭാഗത്തുനിന്ന് ഇതിനകം ചുരത്തില്‍ പ്രവേശിച്ചിരുന്ന ലോറികളെ വഴിമധ്യേ പൊലീസ് തടയുകയും പിഴ ചുമത്തുകയും ചെയ്തു. 25 ടണ്ണില്‍ കുറഞ്ഞ വലിയ വാഹനങ്ങള്‍ തൂക്കം പൊലീസിനെ ബോധ്യപ്പെടുത്തുകയും യാത്ര തുടരുകയും ചെയ്തു.

lorryblocked

ബുധനാഴ്ച പുലര്‍ച്ചെ നിയന്ത്രണം ലംഘിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് 14 ലോറികളാണ് ചുരമിറങ്ങിയത്. 12 ചക്രത്തില്‍ കൂടുതലുള്ള ഇത്തരം ലോറികള്‍ക്കാണ് പിഴ ചുമത്തിയത്. ഇതര സംസ്ഥാന ലോറികളും ഇതില്‍ ഉണ്ടായിരുന്നു. ഇവയെ രണ്ടാം വളവില്‍ പൊലീസ് തടഞ്ഞ് 2000 രൂപ വീതം പിഴയിടുകയായിരുന്നു. ഭാരമേറിയ വാഹനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് എത്തിയതോടെ ബുധനാഴ്ച ചുരത്തില്‍ കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാദാപുരത്തുനിന്ന് എത്തിയ ഒരു എസ്‌ഐയും നാലു പൊലീസുകാരുമാണ് താല്‍ക്കാലിക ചെക്ക്‌പോസ്റ്റില്‍ ജോലിക്കുള്ളത്. ബുധനാഴ്ച രാവിലെ ജില്ലാ കലക്റ്ററും സ്ഥലത്തെത്തിയിരുന്നു. കുഴികള്‍ അടയ്ക്കുന്ന ജോലി പൊതുമരാമത്ത് വകുപ്പും തുടര്‍ന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Police started their action in pass; fines for lorry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്