മീരയോട് ചേര്‍ന്ന് കേരളം; തോല്‍വിയിലും കൊടുത്തത് കട്ട സപ്പോര്‍ട്ട്, ലഭിച്ചത് 20976 വോട്ട് മൂല്യം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ മീരാ കുമാറിനാകട്ടെ എല്ലാ പ്രതീക്ഷയും കേരളത്തില്‍ നിന്നായിരുന്നു. കേരളത്തിലെ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ഒന്നടങ്കം മീരയെ പിന്തുണച്ചു.

08

എല്‍ഡിഎഫ്, യുഡിഎഫ്, കേരള കോണ്‍ഗ്രസ് മാണി വിഭാഗം തുടങ്ങിയ കക്ഷികളുടെ അംഗങ്ങള്‍ മീരാകുമാറിനാണ് വോട്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മീരാകുമാറിന് ലഭിച്ച മൊത്തം വോട്ട് മൂല്യം 20976 ആണ്. ലഭിക്കാത്തത് ബിജെപി നേതാവ് ഒ രാജഗോപാലിന്റെ വോട്ടാണ്. പിന്നെ കുഞ്ഞാലിക്കുട്ടിയുടെയും.

കുഞ്ഞാലിക്കുട്ടി എംപി ആയതിനെ തുടര്‍ന്ന് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ പ്രതിനിധിയില്ലാത്ത അവസ്ഥയാണ്. കേരളത്തില്‍ നിന്നുള്ള ഒരു വോട്ട് മൂല്യം 152 ആണ്. കുറ്റ്യാടി എംഎല്‍എ തമിഴ്‌നാട്ടിലായതിനാല്‍ അവിടെയുള്ള നിയമസഭയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

കേരളത്തില്‍ നിന്നുള്ള 20 ലോക്‌സഭാ എംപിമാരും 9 രാജ്യസഭാ എംപിമാരും ദില്ലിയിലാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാം മീരാകുമാറിന് തന്നെ. നാമനിര്‍ദേശം ചെയ്യപ്പെട്ട എംപി ആയതിനാല്‍ നടന്‍ സുരേഷ് ഗോപിക്ക് വോട്ടുണ്ടായിരുന്നില്ല.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ കോവിന്ദിന് അനുകൂലമായി വോട്ട് ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കാരണം തീരെ പ്രതീക്ഷിക്കാത്ത അടിയൊഴുക്കുകളാണ് ഗുജറാത്തിലും ഗോവയിലും സംഭവിച്ചത്.

English summary
President election: Kerala support Meera Kumar
Please Wait while comments are loading...