കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം പ്രസ്‌ ക്ലബ്ബ് അക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം പ്രസ് ക്ലബില്‍ ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരും വാഴക്കാട് സ്വദേശികളുമായ കല്ലിക്കത്തോട് ഷിബു (30), നടത്തലക്കണ്ടി ദിലീപ് കുമാര്‍ (31) എന്നിവരാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഒന്നിനു വാഴക്കാട് അവരുടെ വീടുകളില്‍ നിന്നാണ് ഇരുവരേയും മലപ്പുറം സിഐ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തശേഷം മലപ്പുറം കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കിയുള്ള എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും പ്രതികളെ ഉടനെ പിടികൂടുമെന്നും മലപ്പുറം സിഐ പ്രേംജിത്ത് അറിയിച്ചു.

ഇന്നലെയാണ് മലപ്പുറം പ്രസ് ക്ലബ്ബില്‍ ആര്‍.എസ്.എസ് ആക്രമണമുണ്ടായത്. അക്രമത്തില്‍ പരുക്കേറ്റ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെ (23) പരുക്കുകളോടെ മലപ്പുറം സഹകരണ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെ (23) ആര്‍.എസ്.എസ് സംഘം പ്രസ്‌ക്ലബ്ബില്‍ കയറി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ സംഘം പത്തുമിനുട്ടോളം പ്രസ്‌ക്ലബ്ബില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്.

 rss

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ ആര്‍.എസ്.എസ് ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ചാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രകടനം നടത്തിയത്. മലപ്പുറം പ്രസ് ക്ലബ്ബിന് മുന്നിലെത്തിയപ്പോള്‍ പ്രകടനത്തെ മറികടന്നു പോകുകയായിരുന്ന ബൈക്ക് യാത്രികനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ബൈക്ക് യാത്രികനെ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ബൈക്കുള്‍പ്പടെ മറിച്ചിടുകയും ചെയ്തു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ ആനക്കയം പെരിമ്പലം സ്വദേശി അബ്ദുള്ള ഫവാസിനെ (28) നിലത്തിട്ട് ചവിട്ടി. ഈ ദൃശ്യം പ്രസ്‌ക്ലബ്ബിനകത്തുനിന്നും പകര്‍ത്തുന്നതിനിടെയാണ് ഫുആദിന് നേരെ ആക്രമണുണ്ടായിരുന്നത്. ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഷഹബാസിന് നേരേയും ആക്രമണ ശ്രമമുണ്ടായി. ഫുആദിനെ കഴുത്തിന് പിടിച്ച് തള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയുമായിരുന്നുവെന്നാണ് പരാതി.

പത്തോളം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ക്ലബ്ബിലേക്ക് ഇരച്ചുകയറിയത്. കുറുവടികളും മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ ഇരച്ചുകയറിയതെന്നാണ് പരാതി. ഇതില്‍ ചിലര്‍ മുഖംതൂവാലകൊണ്ട് മറച്ചിരുന്നു.
ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയും പ്രസ്‌ക്ലബ്ബ് വാതില്‍ അടക്കുകയും ചെയ്തതോടെ ആക്രമികള്‍ പിന്‍വാങ്ങി. പരുക്കേറ്റ ഫുആദിനെയും ബൈക്ക് യാത്രക്കാരന്‍ അബ്ദുള്ള ഫവാസിനേയും തൊട്ടടുത്തുള്ള മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫുആദിന് കഴുത്തിനും നെഞ്ചിനും കാലിലും പരുക്കേറ്റിട്ടുണ്ട്. കുറുവടികൊണ്ടുള്ള അടിയേറ്റാണ് കാലില്‍ പരുക്കേറ്റത്. ബൈക്ക് യാത്രക്കാരനായ ഫവാസിന് വയറിനും പുറത്തും കഴുത്തിനുമാണ് പരുക്ക്. കയ്യിന് മാരകായുധംകൊണ്ടുള്ള അടിയില്‍ ക്ഷതം പറ്റിയിട്ടുണ്ട്. വീണുകിടക്കുന്നതിനിടെ ചവിട്ടേറ്റാണ് വയറിനു പരുക്കേറ്റത്.

ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരെയും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി യു.എ ലത്തീഫ്, സിപി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, , പി ഉബൈദുല്ല എംഎല്‍എ, അഡ്വ: കെഎന്‍എ ഖാദര്‍ എംഎല്‍എ, ചന്ദ്രിക എഡിറ്റര്‍ സിപി സൈതലവി, മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, സലീം കുരുവമ്പലം എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: എം റഹ്്മത്തുള്ള അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.


വ്യാപക പ്രതിഷേധം; കേസ് ജില്ലാപോലീസ് മേധാവി നേരിട്ട് അന്വേഷിക്കും

മലപ്പുറം: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മലപ്പുറം പ്രസ്‌ക്ലബ്ബ് അക്രമിച്ച് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെ (23) പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന് നേരെ നടന്ന കടന്നാക്രമണമാണിതെന്നും അക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മലപ്പുറം പ്രസ്‌ക്ലബിന് നേരേയും, മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും കെ.യു.ഡബ്ല്യു.ജെ-കെ.എന്‍.ഇ.എഫ് ശക്തമായി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം അംഗീകരിക്കാനാവില്ലെന്നും, സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ എത്രയും വേഗം പോലീസ് പിടികൂടണമെന്നും പ്രസ്‌ക്ലബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുട പ്രതിഷേധയോഗം ആവശ്യപ്പെട്ടു.

അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ, കെ.എന്‍.ഇ.എഫ് പ്രവര്‍ത്തകര്‍ മലപ്പുറം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുമ്പിലെത്തിച്ചില്ലെങ്കില്‍ ശക്തമാ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ തീരുമാനം. കെ യു ഡ് ബ്ല്യു ജെ നേതാക്കളായ സുരേഷ് എടപ്പാള്‍, ഐ. സമീല്‍, സമീര്‍ കല്ലായി, ഇ സലാഹുദ്ദീന്‍, കെ പി ഒ റഹ്മത്തുള്ള, എസ് മഹേഷ് കുമാര്‍, വി അജയകുമാര്‍, കെ എന്‍ ഇ എഫ്- നേതാക്കളായ അബ്ദുറഹിമാന്‍ കൂരി,അബ്ദുള്‍ റഷീദ്, അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കെ യു ഡബ്ല്യു ജെ നേതാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മലപ്പറം പ്രസ്‌ക്ലബിന് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുമുള്ള ആക്രമണസംഭവം താന്‍ നേരിട്ടന്വേഷിക്കുമെന്ന് എസ്.പി ദേബേഷ് കുമാര്‍ പ്രസ്‌ക്ലബ് ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.

ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ മലപ്പുറം പ്രസ്‌ക്ലബ്ബ് ആക്രമിച്ച ആര്‍.എസ്.എസ് നടപടി അപലപനീയമാണെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ സര്‍വകക്ഷി പ്രതിഷേധ പ്രകടനം നടത്തി. പി.ഉബൈദുല്ല എം.എല്‍.എ, ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ഡോ; ഹരിപ്രിയ, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം , നൗഷാദ് മണ്ണിശ്ശേരി, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, മുനീബ് കാരക്കുന്ന് പ്രസംഗിച്ചു. വീക്ഷണം മുഹമ്മദ്, വി മുസ്തഫ, സിഎച്ച് അബ്ദുല്‍ ഖാദര്‍, പിഎ സലാം, ഉപ്പൂടന്‍ ഷൗക്കത്ത്, മന്നയില്‍ അബൂബക്കര്‍, കെഎന്‍എ ഹമീദ് മാസ്റ്റര്‍, റിയാസ് പുല്‍പറ്റ, ഹാരിസ് ആമിയന്‍, പി.കെ ബാവ, സമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, കെകെ ഹക്കീം, എന്‍.കെ സദറുദ്ധീന്‍. പികെ സമീര്‍ നേതൃത്വം നല്‍കി.

മലപ്പുറം പ്രസ്‌ക്ലബിന് നേരേയുണ്ടായ സംഘപരിവാര്‍ ആക്രമണം ജനാധ്യപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പത്രകുറിപ്പില്‍ പറഞ്ഞു. ഇതാധ്യമായാണ് പ്രസ്‌ക്ലബിനുള്ളില്‍ കയറി ആക്രമിക്കുന്ന സംഭവങ്ങളുണ്ടാവുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ കയൂക്കിന്റെ ബലത്തില്‍ ചങ്ങലക്കിടാന്‍ രാജ്യത്തെമ്പാടും ആര്‍ എസ് എസ് നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് മലപ്പുറത്തുണ്ടായ സംഭവം. പ്രതികളെ പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ അവരെ ഉടന്‍ പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു എല്‍ ഡി എഫ് കണ്‍വീനര്‍ പി പി സുനീര്‍, ഇ.എന്‍.മോഹന്‍ദാസ്, ശിവശങ്കരന്‍, സഫറുള്ള, കവറോടി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.പ്രതികള്‍ക്കെതിരെ ശകതമായ നടപടി സ്വീകരിക്കണമെന്നു ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ആവശ്യപ്പെട്ടു.

പ്രസ്‌ക്ലബ്ബില്‍ കയറി ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. മലപ്പുറം പ്രസ് ക്ലബിന് നേരേയുണ്ടായ സംഘപരിവാര്‍ ആക്രമം ബിജെപി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ തുടര്‍ച്ചയാണ് സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു.

നിര്‍ഭയവും സ്വാതന്ത്ര്യവുമായുള്ള പത്ര പ്രവര്‍ത്തനത്തെ പോലും തടസ്സപ്പെടുത്തുന്ന ഫാഷിസ്റ്റ് രീതി ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് പിന്തുടരുന്നതിന്റെ തെളിവാണ് ഒരു പറ്റം സംഘ്പരിവാര്‍ ക്രിമിനലുകള്‍ മലപ്പുറം പ്രസ്സ് ക്ലബ്ബ് ആക്രമിച്ചതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് നാഷണല്‍ യൂത്ത്‌ലീഗ് ജില്ല പ്രസിഡന്റ് നൗഫല്‍ തടത്തില്‍, ജനറല്‍ സെക്രട്ടറി മുജീബ് പുള്ളാട്ട് പ്രസ്ഥാവനയിലൂടെ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഘ പരിവാര്‍ സംഘടനകളുടെ നടപടിയെ എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. മലപ്പുറം ജില്ലയുടെ ആസ്ഥാനത്ത് ആര്‍.എസ്.എസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാധ്യമപ്രവര്‍ത്തകനെയും വഴിയാത്രക്കാരനെയും മര്‍ദ്ധിച്ചതില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു . പ്രസ്‌ക്ലബ്ബിനു നേരെയുള്ള ആര്‍.എസ്.എസ്. ആക്രമണക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

പ്രസ്‌ക്ലബ്ബില്‍കയറി അതിക്രമം നടത്തുകയും മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ധിക്കുകയും ചെയ്ത സംഘ് പരിവാര്‍ നടപടിക്കെതിരെ മലപ്പുറം നഗരത്തില്‍ എസ്.കെ.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി.
മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പരപ്പനങ്ങാടി പ്രസ് ഫോറം പ്രതിഷേധിച്ചു. പ്രസിഡന്റ് എ.അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. സി.പി.വത്സന്‍, ബാലന്‍ വള്ളിക്കുന്ന്, ഹംസ കടവത്ത്, പി.പി.നൌഷാദ്, ടി.വി.സുചിതന്‍, പി.കെ.ബാലന്‍ പ്രസംഗിച്ചു.

English summary
press club attack; two rss workers arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X