വൈദ്യുതി ഉപയോഗം കുറച്ചോളൂ... നിരക്ക് കൂട്ടി!! ബില്ല് കാണുന്പോൾ ഷോക്ക് അടിയ്ക്കും

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത നിരക്ക് കൂട്ടി. യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂട്ടാനാണ് തീരുമാനം. വര്‍ദ്ധിച്ച നിരക്ക് ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

Electricity

മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നത്. 50 യൂണിറ്റ് വരെ ഉപയോഗിയ്ക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ കൂടും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും 100 യൂണിറ്റിന് മുകളില്‍ 30 പൈസയുമാണ് കൂടുക.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യൂണിറ്റിന് 2 രൂപ 80 പൈസ എന്നതിന് പകരം ഒരു രൂപയ്ക്ക് വൈദ്യുതി നല്‍കാനാണ് തീരുമാനം. കാര്‍ഷികാവശ്യത്തിനുള്‌ള വൈദ്യുതി നിരക്കില്‍ വര്‍ദ്ധനയില്ല.

Electricity Bill

വ്യവസായിക ഉപഭോക്താക്കളുടെ നിരക്ക് കൂട്ടുന്നില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയില്‍ പ്രതിമാസം 70 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത. ശരാശരി 76 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം. ഇതില്‍ 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നത്. 16 ലക്ഷം യൂണിറ്റ് മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിയ്ക്കുന്നത്.

English summary
Price hike in Electricity bill. New price will effect from Tuesday onwards.
Please Wait while comments are loading...