കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നബിദിനം ആഘോഷിച്ച് മുസ്ലീം സമൂഹം, ഈ വർഷം 2 നബിദിനം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി മുസ്ലിങ്ങള്‍ നബിദിനം ആഘോഷിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1489ാം ജന്മദിനമാണ് ഭക്തിപൂര്‍വ്വം ആചരിച്ചത്. മസ്ജിദുകളിലും മദ്രസകളിലും മൗലൂദ് പാരായണം, മതപ്രഭാഷണം, ഘോഷയാത്ര മധുര പലഹാര വിതരണം, ഭക്ഷണ വിതരണം എന്നിവ നടന്നു.

നൂറുകണക്കിന് കുട്ടികളാണ് തലസ്ഥാനത്ത് നടന്ന് നബിദിന ആഘോഷങ്ങളില്‍ പങ്കാളികളായത്.

Nabi Dinam

ഈ വര്‍ഷം രണ്ട് തവണയാണ് നബിദിന ആഘോഷം നടക്കുന്നത്. ഹിജ്റ കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ 12 നാണ് നബിദിനം.

Nabi Dinam 2

ഒരു വര്‍ഷത്തില്‍ രണ്ട് നബിദിനം ആഘോഷിയ്ക്കുന്നത് അപൂര്‍വ്വമാണ്. ഇത്തരൊമൊരു അപൂര്‍വ്വതയാണ് ഇക്കൊല്ലമുള്ളത്.

Nabi Dinam 2

ഗ്രിഗോറിയന്‍ കലണ്ടറും ഹിജ്‌റ കലണ്ടറും തമ്മില്‍ വര്‍ഷത്തില്‍ 9 ദിവസം കുറവയാതാണ് ഇക്കുറി രണ്ട് നബിദിനത്തിന് സാഹചര്യമൊരുക്കുന്നത്. ഡിംസബര്‍ മാസത്തിലാണ് വീണ്ടും നബിദിനം വരുന്നത്.

Nabi Dinam

നബിദിനത്തിന് മുന്നോടിയായി തന്നെ മദ്രസകളില്‍ പ്രവാചക പ്രകീര്‍ത്തന സദസുകള്‍ സംഘടിപ്പിച്ചിരുന്നു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് നടക്കുന്ന ഘോഷയാത്രയില്‍ വഴിനീളെ ജാതിമത ഭേദമന്യേ ആളുകള്‍ കാത്ത് നില്‍ക്കും. മിക്ക പള്ളികളിലും ഭക്ഷണവിതരണവും നബിദിനത്തിന്‍റെ ഭാഗമായി നടന്നു. ഘോഷയാത്രകളില്‍ കുട്ടികള്‍ അവതരിപ്പിയ്ക്കുന്ന കലാരൂപങ്ങളും ശ്രദ്ധേയമായി.

English summary
Milad an-Nabi 2015: Prophet Muhammad's Birth Celebrated By Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X