നരയംകുളത്ത് പുതിയ ക്വാറി; അനുവദിക്കില്ലെന്ന് നാട്ടുകാര്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളം ചങ്ങോടുമലയില്‍ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. പാറ തുരന്നെടുത്ത് മല തകര്‍ക്കാനും ക്രഷര്‍ പണിത് ജനങ്ങളുടെ സ്വസ്ഥമായ ജീവിതം തകര്‍ക്കാനും അനുവദിക്കില്ല എന്ന പ്രഖ്യാപനത്തോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. ഇതിനായി ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു; എങ്ങും മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം

എരഞ്ഞോളിതാഴെ മംഗള്‍പാണ്ഡെ വായനശാലയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. നോവലിസ്റ്റ് ടി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ടി.കെ രഗിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. നദീ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ടി.പി രമ്യ, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡല്‍ഹി കേളപ്പന്‍, രാജന്‍ നരയംകുളം, കെ.പി പ്രകാശന്‍, സദാനന്ദന്‍ വാകയാട്, പി.കെ ശശിധരന്‍, പി.കെ ബാലന്‍, സി. രാജന്‍, മധുസൂദനന്‍ വേട്ടൂണ്ട, മധുസൂദനന്‍ ചെറുക്കാട്, എരഞ്ഞോളി ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

quarry

ഭാരവാഹികളായി വി.വി ജിനീഷ് (ചെയര്‍മാന്‍), ടി.പി ബാലകൃഷ്ണന്‍, പി.സി അരുണ്‍ (വൈ. ചെയര്‍), കൊളക്കണ്ടി ബിജു (കണ്‍വീനര്‍), സി. രാജന്‍, വി.എ രാജേഷ് (ജോ. കണ്‍), എരഞ്ഞോളി ബാലന്‍ നായര്‍ (ട്രഷറര്‍).

English summary
public against new quarry in narayamkulam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്