കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലക്ക് ആഭ്യന്തരം, വിജിലന്‍സ്, ജയില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2014 ജനുവരി 1 ന് രാവിലെ 11.20 ന് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ദൈവ നാമത്തിലായിരുന്നു സത്യ പ്രതിജ്ഞ.

ആഭ്യന്തര വകുപ്പിന് പുറമേ വിജിലന്‍സ് വകുപ്പിന്റേയും ജയില്‍ വകുപ്പിന്റേയും ചുമതല രമേശ് ചെന്നിത്തലക്ക് ഉണ്ടാകും. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിലും രമേശ് ചെന്നിത്തല പങ്കെടുക്കും.

Ramesh Chennithala

രാജ്ഭവന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ചടങ്ങ് കാണാന്‍ എത്തിയത്. തലസ്ഥാനത്തുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇത് രണ്ടാം തവണയാണ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തുന്നത്. 1986 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഗ്രാമ വികസന മന്ത്രിയായിട്ടായിരുന്നു അരങ്ങേറ്റം. 27-ാം വയസ്സിലാണ് ചെന്നിത്തല ആദ്യമായി മന്ത്രിയായത്.. 2005 മുതല്‍ കെപിസിസി അധ്യക്ഷനാണ് ചെന്നിത്തല.

English summary
Ramesh Chennithala sworn in as Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X