മതപരിവര്‍ത്തനം വികസനോന്മുഖ സമൂഹത്തിന് അനിവാര്യമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സമൂഹത്തിന്റെയും വ്യക്തിയുടെയും മതപരിവര്‍ത്തനം വികസനോന്മുഖ സമൂഹത്തിന്റെ അനിവാര്യതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. 'മതപരിവര്‍ത്തനത്തെ ഭയക്കുന്നതാര്? എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എംവി ജയരാജന്റെ 'സിഐഡി' അന്വേഷണം! തച്ചങ്കരിയുടെ കസേര തെറിച്ചു! ഒരീച്ച പോലും അറിഞ്ഞില്ല...

കൂടുതല്‍ മികച്ച ജീവിതാവസ്ഥകളെ കുറിച്ച അന്വേഷണമാണ് ലോകത്ത് വൈജ്ഞാനിക വിസ്‌ഫോടനങ്ങള്‍ക്കും പുരോഗതിക്കും കാരണമായത്. വ്യക്തിജീവിതത്തിന് സമാധാനം നല്‍കുന്ന ആദര്‍ശങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള തടസ്സമില്ലാത്ത മാറ്റമാണ് ബഹുസ്വര സമൂഹത്തെ സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

religion

മതപരിവര്‍ത്തനത്തെ ഭയക്കുന്നതാര് ? തലക്കെട്ടില്‍ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി റാലി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ പ്രസിഡന്റ് ഡോ. സഫീര്‍ എ.കെ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി തമിഴ്നാട് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ മീനാക്ഷിപുരം മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരനും മ്യൂസിക് ഡയറക്ടറുമായ എ.എസ് അജിത്കുമാര്‍, രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കില്‍ സംസ്ഥാന കോഡിനേറ്റര്‍ അനൂപ് വി.ആര്‍, എസ്.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി കെ. പി തൗഫീഖ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് എം.സി നസീര്‍ എന്നിവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നിര്‍വഹിച്ചു. ബാസില്‍ ബഷീര്‍ ഖിറാഅത്ത് നടത്തി. കെ ആമീന്‍ കാരക്കുന്ന് കവിത ആലപിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് നഈം മാറഞ്ചേരി സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സാബിക് വെട്ടം നന്ദിയും പറഞ്ഞു.

നേരത്തെ ചന്തപ്പടിയില്‍ നിന്നാരംഭിച്ച വിദ്യാര്‍ത്ഥി റാലിക്ക് ജില്ല ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്, സെക്രട്ടറിമാരായ അജ്മല്‍ കോടത്തൂര്‍, മുസ്തബ്ഷിര്‍ ശര്‍ഖി, വി.പി റഷാദ്, അമീന്‍ മമ്പാട്, ബാസിത് താനൂര്‍, എം.ഐ അനസ് മന്‍സൂര്‍, മുസ്തഫ മങ്കട, ഷഫീഹ് വാണിയമ്പലം, സാഹിര്‍ പുത്തനത്താണി എന്നിവര്‍ നേതൃത്വം നല്‍കി.

English summary
religion conversions is essential for developed society;mi azees
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്