നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൾ; ശ്രീനിയുടെ വിവാദ പ്രസ്താവനകൾ അറിയാം
മലയാളികളുടെ പ്രിയനടൻ ശ്രീനിവാസൻ വിടവാങ്ങിയിരിക്കുകയാണ്. നാലര പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിൽ മറ്റാർക്കും എത്തിപ്പിടിയ്ക്കാൻ കഴിയാത്ത നിലയിലേക്കുള്ള ഉയരത്തിലേക്ക് ശ്രീനിവാസൻ സ്വയം പ്രതിഷ്ഠിച്ചിരുന്നു. കേവലം സിനിമ എന്നത് ഒരു കൊമേഴ്ഷ്യൽ കലാരൂപം എന്ന നിലയിൽ അല്ലാതെ സാമൂഹ്യ വിമർശനത്തിന്റെ ചട്ടുകമായി ഉപയോഗിച്ച ആദ്യകാല വ്യക്തികളിൽ ഒരാളായിരുന്നു ശ്രീനിവാസൻ.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പോലും നർമ്മത്തിൽ ചാലിച്ചു പറയാൻ ശേഷിയുണ്ടായിരുന്ന ശ്രീനിയെ സംബന്ധിച്ച് വിവാദങ്ങൾ ഒന്നും ഒരുകാലത്തും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഇക്കാലത്തിനിടയിൽ പക്ഷേ തന്റെ പരാമർശങ്ങൾ കൊണ്ടും ചില പ്രസ്താവനകൾ കൊണ്ടും ശ്രീനി ചെന്നുപെട്ട വിവാദങ്ങൾ ഒട്ടേറെയാണ്. എന്നിട്ടും തന്റെ നിലപാടിൽ നിന്ന് ഒരു അണുവിട വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല എന്നത് മറ്റൊരു യാഥാർഥ്യമാണ്.

വിവാദമായ ശ്രീനിവാസന്റെ ചില വാക്കുകൾ
കേരളത്തിലെ അംഗൻവാടിയിൽ ജോലി ചെയ്യുന്നത് മറ്റൊന്നിനും കഴിവില്ലാത്തവരാണെന്ന് ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെ ഈ പ്രസ്താവന സ്ത്രീവിരുദ്ധവും അവരെ അപമാനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിൽ അടക്കം ഇത് ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
അലോപ്പതി ചികിത്സയുടെ സ്ഥിരം വിമർശകൻ കൂടിയായിരുന്നു ശ്രീനിവാസൻ. ക്യാൻസർ ചികിത്സയും മരുന്നുകളും ബിസിനസ് ലക്ഷ്യത്തോടെയുള്ളതാണെന്ന അദ്ദേഹത്തിന്റെ വാദം ഡോക്ടർമാർക്കിടയിൽ തന്നെ വലിയ തർക്കങ്ങൾക്ക് വഴിവയ്ക്കുകയും അദ്ദേഹത്തിനെതിരെ സൈബർ അക്രമണത്തിലേക്ക് വരെ കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്തിരുന്നു.
അതിനിടെ ശ്രീനിവാസന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിന്റെ തന്നെ സഹായം തേടിയത് വീണ്ടും വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വിഡ്ഢികളായ വോട്ടർമാരാണ് മലയാളികളെന്നും കൊള്ളയടിക്കാൻ നേതാക്കൾക്ക് അവസരം നൽകുന്ന നയമാണ് അവരുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ക്യാൻസർ മരുന്നുകൾ വിഷമാണെന്നും അവ രോഗിയെയല്ല, രോഗം മാറ്റാനായി എത്തുന്നവരെയുമാണ് നശിപ്പിക്കുന്നതെന്നുമായിരുന്നു ശ്രീനിയുടെ വാക്കുകൾ. കൊച്ചിയിൽ ഒരു വലിയ ക്യാൻസർ സെന്ററിന്റെ ആവശ്യമില്ലെന്നും രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങളാണ് സർക്കാർ നടപ്പിലാക്കേണ്ടതെന്നും മോഡേൺ മെഡിസിന്റെ വിമർശകനായ ശ്രീനിവാസൻ തുറന്നടിച്ചിരുന്നു.
മരുന്നുകളേക്കാൾ പ്രധാനം ശുദ്ധമായ ഭക്ഷണമാണെന്ന് വാദിച്ച അദ്ദേഹം ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചിരുന്നു. നമ്മൾ പണം കൊടുത്ത് വാങ്ങുന്നത് പച്ചക്കറികളല്ല, മരണമാണ് എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ജനശ്രദ്ധ നേടുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയപരമായി പലപ്പോഴായി അദ്ദേഹം പല വിമർശനങ്ങളും വെളിപ്പെടുത്തലുകളും നടത്തിയിരുന്നു എന്നതും മറക്കാനാവില്ല. നിലവിലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ അദ്ദേഹം നിരന്തരം വിമർശിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചിട്ടും ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റ് വിമർശനം നടത്തിയ ആളും അദ്ദേഹമായിരുന്നു എന്ന് നിസംശയം പറയാം.
പുതിയ കാലത്തെ കമ്യൂണിസ്റ്റ് നേതാക്കൾ അറിവില്ലാത്തവരാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ശ്രീനി പറഞ്ഞുവച്ചിരുന്നു. കോളേജ് കാലത്ത് എബിവിപിയിൽ പ്രവർത്തിച്ചെന്നും ആർഎസ്എസ് ശാഖയിൽ പോയിട്ടുണ്ടെന്നും കയ്യിൽ രാഖി കെട്ടിയിട്ടുണ്ടെന്നും ശ്രീനിവാസൻ വെളിപ്പെടുത്തിയത് ചർച്ചയായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications