യുദ്ധത്തെ തോല്പിച്ച പ്രണയം; കൊല്ലത്ത് 'റഷ്യ-ഉക്രെയ്ന്' വിവാഹം: ഒരുമിച്ചത് സാഷയും ഒള്യയും
കൊല്ലം: അശാന്തിയുടെ ഭൂമിയില്‍ നിന്ന് സമാധാനം തേടിയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവര്‍ എത്തിയത്. ഭരണാധികാരികളുടെ പക രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് കാരണമായപ്പോള്‍ തങ്ങളുടെ പ്രണയത്തില്‍ വെറുപ്പിന് സ്ഥാനമില്ലെന്നു തെളിയിക്കുകയാണ് ഉക്രെയ്ന്‍കാരനായ സാഷയും റഷ്യക്കാരിയായ ഒള്യയും.
തങ്ങളുടെ മാതൃരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമൊന്നും സാഷയുടെയും ഒള്യയുടെയും പ്രണയത്തിന് പ്രതിബന്ധമായില്ല. ഉക്രെയ്നിലെ കീവ് സ്വദേശിയാണ് സാഷ. ഒള്യയാകട്ടെ റഷ്യയിലെ മോസ്കോ സ്വദേശിനിയും. കൊല്ലം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഇരുവരും വിവാഹതിരായപ്പോള് അതു ശാന്തിയുടെ സന്ദേശമായി മാറി.

അമൃതാനന്ദമയിയുടെ യൂറോപ്പ് സന്ദര്‍ശന വേളയിലാണ് രണ്ടു പേരും മാതാ അമൃതാനന്ദമയി ദേവിയെക്കുറിച്ച് അറിയുന്നതും നേരില്‍ കാണുന്നതും. ഒടുവില്‍ രണ്ടു പേരും അമൃതാനന്ദമയി ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകരായി മാറി. സേവന-ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ അതീവ തല്പരരായിരുന്നു രണ്ടു പേരും.
2019 ലാണ് സാഷയും ഒള്യയും പരസ്പരം പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി വളര്‍ന്നു. നാട്ടിലേക്കു മടങ്ങിയപ്പോഴും അവര്‍ ബന്ധം നിലനിര്‍ത്തി. എന്നാല്‍ 2023 ഫെബ്രുവരിയില്‍ റഷ്യന്‍-ഉക്രെയ്ന് യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ഇരുവര്‍ക്കും ആശങ്കയായി. അതിര്‍ത്തികളില്‍ സംഘര്‍ഷം ശക്തമായെങ്കിലും തങ്ങളുടെ പ്രണയത്തെ യുദ്ധത്തിനു കീഴടങ്ങാന്‍ സാഷയും ഒള്യയും സമ്മതിച്ചില്ല. യുദ്ധത്തിനിടയില്‍ ഇരുവരും കൊല്ലം അമൃതപുരിയിലേക്ക് തിരിച്ചെത്തി. ഇരുവരുടെയും കുടുംബങ്ങളും പ്രണയം അംഗീകരിച്ചതോടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
സാഷ ശാശ്വത് എന്ന പേരും ഒള്യ സാവിത്രി എന്ന പേരും സ്വീകരിച്ചു. അങ്ങനെ ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സാഷയും ഒള്യയും വിവാഹിതരായി. അമൃത സര്‍വ്വകലാശാലയിലെ ലാബില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് സാഷ.
യുദ്ധ മേഖലയിലുള്ളവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഓഫ്ലൈന്-ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനും സാഷ നേതൃത്വം നല്‍കുന്നുണ്ട്. മനശാസ്ത്ര പഠനം നടത്തുകയാണ് ഒള്യ.
റഷ്യയ്ക്കും ഉക്രെയ്നും ഇടയില്‍ സമാധാനത്തിന്റെ പുലരി വിടരുന്നതിനാണ് ഇരുവരും കാത്തിരിക്കുന്നത്. മനുഷ്യര്‍ പരസ്പരം സ്നേഹിക്കാന്‍ ആഹ്വാനം ചെയ്യുന്ന നവദമ്പതികള്‍ യുദ്ധം ആര്‍ക്കും നേട്ടങ്ങള്‍ നല്‍കില്ലെന്നും പറയുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications