ശ്രീറാം വെങ്കിട്ടരാമന്‍ കുഴപ്പത്തില്‍!'എട്ട് സെന്‍റ് ജന്മിയുടെ' മുന്നറിയിപ്പ്!കുഴപ്പത്തിലാക്കുന്നത്?

  • Posted By:
Subscribe to Oneindia Malayalam

ഇടുക്കി : മൂന്നാര്‍ കൈയ്യേറ്റ വിവാദം തുടരുകയാണ്. കൈയ്യേറ്റത്തിന്റെ കൃത്യമായ കണക്കും കൈയ്യേറ്റക്കാരുടെ വ്യക്തമായ വിവരങ്ങളും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. ഭൂമി കൈയ്യേറ്റ വിവാദങ്ങളില്‍ പുതിയ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍.

read more: രാജേന്ദ്രന്റെ പട്ടയത്തില്‍ പൊരുത്തക്കേടുകളുടെ ഘോഷയാത്ര!!തിരുത്തലുകള്‍ക്കും കുറവില്ല!!

read more :മൂന്നാറിൽ സബ് കളക്ടറുടേത് ഹീറോയാകാനുള്ള തരം താണ ശ്രമം..!! പ്രശംസിക്കുന്ന മന്ത്രിക്ക് വേറെ പണിയില്ലേ!

തനിക്കെതിരായ ഭൂമി കൈയ്യേറ്റ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ അദ്ദേഹം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. സിപഐയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പട്ടയ വിതരണം വൈകുന്നതായും രാജേന്ദ്രന്‍ പറയുന്നു.

 മാധ്യമങ്ങളെ സൂക്ഷിക്കണം

മാധ്യമങ്ങളെ സൂക്ഷിക്കണം

ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് മുന്നറിയിപ്പുമായിട്ടാണ് ഇത്തവണ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനെ കുഴപ്പത്തില്‍ ചാടിക്കുന്നത് മാധ്യമങ്ങളാണെന്നാണ് എംഎല്‍എ പറയുന്നത്.

 മൂന്നാര്‍ ട്രൈബ്യൂണലിനെ നോക്കുകുത്തിയാക്കി

മൂന്നാര്‍ ട്രൈബ്യൂണലിനെ നോക്കുകുത്തിയാക്കി

കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്ന യുഡിഎഫിന് കൈയ്യേറ്റത്തെ കുറിച്ചോ ഭൂമി ഒഴിപ്പിക്കലിനെ കുറിച്ചോ പറയാന്‍ അവകാശമില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാര്‍ ട്രൈബ്യൂണലിനെ പോലും നോക്കു കുത്തിയാക്കിയവരാണ് യുഡിഎഫുകാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 പട്ടയ വിതരണം വൈകുന്നു

പട്ടയ വിതരണം വൈകുന്നു

സിപിഐക്കെതിരെയും റവന്യൂ മന്ത്രിക്കെതിരെയും രാജേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചു. മിച്ച ഭൂമിയുടെ കൃത്യമായ കണക്ക് ഉണ്ടായിട്ടും പട്ടയ വിതരണം വൈകുന്നുവെന്നാണ് അദ്ദേഹത്തിന്റ ആരോപണം.

 ആരോപണങ്ങള്‍ തള്ളി

ആരോപണങ്ങള്‍ തള്ളി

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ കൈവശമുളള ഭൂമി വ്യാജ പട്ടയമാണെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയിലും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രാജേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ എട്ടുസെന്റിന്റെ ജന്മിയാണെന്നാണ് അദ്ദേഹം പറയുന്നത്.

പിസി ജോര്‍ജിന്റെ ചോദ്യം

പിസി ജോര്‍ജിന്റെ ചോദ്യം

നിയമസഭയില്‍ പിസി ജോര്‍ജ് ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇ ചന്ദ്രശേഖരന്‍ രാജേന്ദ്രന്‍ എംഎല്‍എയുടെ വ്യാജ പട്ടയത്തെ കുറിച്ച് വ്യക്തമാക്കിയത്. മൂന്നാറിലെ കൈയ്യേറ്റങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് എഡിജിപിയാണ് രാജേന്ദ്രന്റേത് വ്യാജ പട്ടയമാണെന്ന് കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു.

 സബ്കളക്ടര്‍ക്കെതിരെയും

സബ്കളക്ടര്‍ക്കെതിരെയും

ഇതാദ്യമായിട്ടല്ല രാജേന്ദ്രന്‍ എംഎല്‍എ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തുന്നത്. നേരത്തെ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് നീക്കിയ വിവാദത്തിനു പിന്നാലെ രണ്ടാമത് വീണ്ടു കുരിശ് സ്ഥാപിച്ചത് മാധ്യമങ്ങളും സബ്കളക്ടറും ചേര്‍ന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English summary
s rajendran mla against media on munnar land encroachment.
Please Wait while comments are loading...