നടന്‍ ജയറാം ആചാര ലംഘനം നടത്തി: ശബരിമല ദേവസ്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം വിജിലന്‍സ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശബരിമല ദേവസ്വം അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . സിനിമാതാരം ജയറാം ശബരിമലയില്‍ ആചാരം ലംഘനം നടത്തിയതായി ദേവസ്വം ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വിഷുക്കാലത്ത് ജീവനക്കാരെ ഒഴിവാക്കി ജയറാമിന് ഇടക്ക കൊട്ടി പാടാന്‍ ദേവസ്വം അധികൃതര്‍ അവസരം ഒരുക്കിയത്. നടന്‍ ജയറാം ഇടക്ക വായിച്ചത് ആചാര ലംഘനമാണെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായവര്‍ക്കെതിരെ റിപ്പോര്‍ട്ട് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും. കഴിഞ്ഞ വിഷുക്കാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ദേവസ്വം ജീവനക്കാരെ ഒഴിവാക്കിയാണു ജയറാമിന് ഇടക്ക കൊട്ടാന്‍ അവസരം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

photo

സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരന്‍ ശ്രീകുമാര്‍ നിര്‍വ്വഹിക്കേണ്ടിയിരുന്ന ജോലി ജയറാമിനെ ഏല്‍പ്പിച്ചതിന്റെ പിന്നില്‍ നിക്ഷിപ്ത താത്പര്യവും ആചാരലംഘനവുമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ശബരിമല ഉത്സവകാലത്ത് പതിവായി സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തുന്നവരെ ഒഴിവാ്കകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലത്തെ വ്യാപാരി സുനില്‍ കുമാര്‍ എന്ന സുനില്‍ സ്വാമിക്കും ക്രമം തറ്റിച്ച് പൂജ നടത്താന്‍ ദേവസ്വം അധികാരികള്‍ അവസരമൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയില്‍ വിവിധ പൂജകള്‍ക്കായി ലക്ഷങ്ങള്‍ അടച്ച് കാത്തിരിക്കുമ്പോളാണ് സുനില്‍ കൂമാറിന് പ്രത്യേകം അവസരം ഒരുക്കിയത്. പടി പൂജയക്ക് 2033വരെ നിലവില്‍ ബുക്കിങ്ങുണ്ട്. ശബരിമല ഉത്സവകാലത്ത് സുനില്‍ സ്വാമി സ്ഥിരമായി സോപാനത്തുള്ള സ്‌പെഷ്യല്‍ ഗാര്‍ഡ് റൂമിലാണ് താമസം. ഇത് അനധികൃതമാണെന്നും ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടു്‌നനുണ്ടെന്നും അത് ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപപിക്കുന്നു. സുനില്‍ സ്വാമിക്ക് പൂജ ചെയ്യാന്‍ അവസരമൊരുക്കിക്കൊടുത്ത ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗുതുതര വീഴ്ച്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
devaswom vigilance criticises sabarimal devaswom authorities. vigilance report says says dewaswom doing rule of voilation in temple.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്