'മുഖ്യമന്ത്രിയുടെ നുണവണ്ടി വഴിയിൽ വച്ച് പാളം തെറ്റി. സിൽവർ ലൈൻ ഉപേക്ഷിക്കപ്പെട്ടു'; പരിഹസിച്ച് സന്ദീപ് വാര്യർ
കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. കെ റെയിൽ പരിസ്ഥിതി സൗഹൃദമാണ്. കേന്ദ്രാനുമതി ഉടൻ ലഭിക്കും. ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ നടക്കും. വിദേശ ഏജൻസികൾ വായ്പ നൽകാൻ ക്യൂ നിൽക്കുകയാണ് എന്നൊക്കെയായിരുന്നു സർക്കാരിൻ്റെ അവകാശവാദങ്ങളെന്നും കമ്മീഷൻ അടിക്കാൻ വേണ്ടിയുള്ള ഒരു 'കടലാസ് പദ്ധതി' മാത്രമായിരുന്നു കെ റെയിലെന്നും സന്ദീപ് കുറ്റപ്പെടുത്തി. സഖാക്കളെ, കെ റെയിൽ വരും കേട്ടോ എന്ന് തള്ളി മറിച്ചിട്ട് വർഷങ്ങൾ കുറെയായി . എന്നാൽ മുഖ്യമന്ത്രിയുടെ നുണവണ്ടി വഴിയിൽ വച്ച് പാളം തെറ്റിയെന്നും സന്ദീപ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
'പിണറായി വിജയന്റെ നുണപരിശോധന 1
ആകാശത്തുകൂടി പോകുന്ന കെ റെയിലും നിലം തൊടാത്ത നുണകളും
കെ റെയിലിൽ യാത്ര തുടങ്ങിയോ സഖാക്കളെ? തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ വെറും 4 മണിക്കൂർ. കൂറ്റനാട് നിന്നും അപ്പം എറണാകുളത്ത് കൊണ്ടുപോയി വിറ്റ് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ തിരികെയെത്താവുന്ന അതിവേഗ റെയിൽ എവിടെ ? എവിടെപ്പോയി സിൽവർ ലൈൻ? പിണറായി വിജയൻ സർക്കാർ കേരളീയർക്ക് നൽകിയ ഏറ്റവും വലിയ 'സ്വപ്ന പദ്ധതി'യുടെ ഇന്നത്തെ അവസ്ഥ എന്താണ്?
കെ റെയിൽ പരിസ്ഥിതി സൗഹൃദമാണ്. കേന്ദ്രാനുമതി ഉടൻ ലഭിക്കും. ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ നടക്കും. വിദേശ ഏജൻസികൾ വായ്പ നൽകാൻ ക്യൂ നിൽക്കുകയാണ്... എന്നൊക്കെയായിരുന്നു അവകാശവാദങ്ങൾ.
എന്നാൽ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയം ഇതുവരെ കെ റെയിലിന് അന്തിമ അനുമതി നൽകിയിട്ടില്ല. ഡിപിആർ (DPR) പോലും അപൂർണ്ണമാണെന്നാണ് കേന്ദ്ര നിലപാട്.

പാവപ്പെട്ടവന്റെ പറമ്പിൽ ബലം പ്രയോഗിച്ച് മഞ്ഞക്കുറ്റി അടിച്ചു എന്നതല്ലാതെ പദ്ധതി ഒരിഞ്ചു പോലും മുന്നോട്ട് പോയിട്ടില്ല. ജനരോഷം ഭയന്ന് അവസാനം ആ കുറ്റികളെല്ലാം പിഴുതുമാറ്റി 'ജിയോ ടാഗിംഗിലേക്ക്' ഒളിച്ചോടി.
ഏകദേശം 64,000 കോടി രൂപ ചിലവ് വരുന്ന ഈ പദ്ധതി നടപ്പിലാക്കിയാൽ കേരളം ലങ്കയേക്കാൾ വലിയ കടക്കെണിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നാൽ യഥാർത്ഥ ചിലവ് ഇതിന്റെ ഇരട്ടിയാകുമെന്നാണ് യാഥാർത്ഥ്യം.
നെൽവയലുകളും തണ്ണീർത്തടങ്ങളും നശിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന ഈ വന്മതിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പോലും മുന്നറിയിപ്പ് സർക്കാർ തള്ളി.
പ്രളയവും കോവിഡും കഴിഞ്ഞ് ശമ്പളവും പെൻഷനും കൊടുക്കാൻ ഗതിയില്ലാതെ നിൽക്കുമ്പോഴാണ് ലക്ഷം കോടിയുടെ പിആർ അഭ്യാസം മുഖ്യമന്ത്രി നടത്തിയത്. കമ്മീഷൻ അടിക്കാൻ വേണ്ടിയുള്ള ഒരു 'കടലാസ് പദ്ധതി' മാത്രമായിരുന്നു കെ റെയിൽ. സഖാക്കളെ, കെ റെയിൽ വരും കേട്ടോ എന്ന് തള്ളി മറിച്ചിട്ട് വർഷങ്ങൾ കുറെയായി . എന്നാൽ മുഖ്യമന്ത്രിയുടെ നുണവണ്ടി വഴിയിൽ വച്ച് പാളം തെറ്റി. സിൽവർ ലൈൻ ഉപേക്ഷിക്കപ്പെട്ടു.
അതെ കേരളത്തിൻ്റെ മുഖ്യമന്ത്രി ഒരു നുണയനാണ്.
തുടരും..'
-
വികസന സൂചികയിൽ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ












Click it and Unblock the Notifications