ബിൽ പരിഗണിക്കുന്നില്ല, ശനിയാഴ്ചയിലെ മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു...

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു | Oneindia Malayalam

തിരുവനന്തപുരം: ജനുവരി ആറ് ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പരിഗണിക്കുന്നത് മാറ്റിവെച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ സ്ത്രീയുടെ മാല പൊട്ടിച്ചോടി! ആ സ്ത്രീ നടി മീരാ വാസുദേവ്, ഇതാണ് ശരിക്കും സംഭവിച്ചത്... വീഡിയോ വ്യാജം...

നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നത്? ബാബുരാജിന്റെ കിടിലൻ പ്രതികരണം...

ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മോട്ടോർ വാഹന തൊഴിലാളികളും ഉടമകളും പണിമുടക്ക് പ്രഖ്യാപിച്ചത്.

strike

ജനുവരി അഞ്ചിന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്ന് കരുതിയാണ് ശനിയാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. എന്നാൽ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ തൽക്കാലം പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനമെടുത്തതോടെ പണിമുടക്കും പിൻവലിക്കുകയായിരുന്നു.

English summary
saturday's motor vehicle strike revoked.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്