കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പലിന് ആദരാഞ്ജലി മാത്രം പോരായിരുന്നു.. അവഹേളനങ്ങള്‍ കുറഞ്ഞുപോയെങ്കിലേ ഉളളൂവെന്ന് എസ്എഫ്ഐ

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തെ ന്യായീകരിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പേരെ കോളേജ് മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തതിന് പിന്നാലെയാണ് നടപടിയെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.

പ്രിന്‍സിപ്പല്‍ പിവി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ നേരത്തേ തന്നെ എസ്എഫ്ഐക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിരമിക്കലിന് മുന്നോടിയായുള്ള ചടങ്ങ് നടക്കുന്ന അന്നേ ദിവസമാണ് പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ കോളേജ് ക്യാംപസില്‍ പതിച്ചത്. എന്നാല്‍ ഏകാധിപതിയെ പോലെ പെരുമാറുന്ന പ്രിന്‍സിപ്പലിനെതിരെ എസ്എഫ്ഐ ചെയ്തത് വളരെ കുറഞ്ഞ് പോയെന്നാണ് ജില്ലാ കമ്മിറ്റി അംഗമായ അനീസ് മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്കില്‍ പ്രിന്‍സിപ്പലിനെതിരെയുള്ള കുറ്റപത്രം അക്കമിട്ട് നിരത്തിയിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ

ഏകാധിപതി..

ഏകാധിപതി..

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിൻസിപ്പാൾ,Dr.പി വി പുഷ്പജ എന്നാണ് പേര്. ടീച്ചർ ഇത്രയൊക്കെയേ ചെയ്തുള്ളു......1. കോൺഫ്രൻസ് ഹാളിൽ ജനാധിപത്യപരമായിയോഗം ചേർന്നതിന് 9 വിദ്യാർഥികളുടെ പേരിൽ ജാമ്യമില്ലാ വകുപ്പിന് കേസുകൊടുത്തു.....2. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുണ്ടോ എന്ന് ക്യാബിനിലിരുന്ന് കാണുവാൻ വരാന്തകളിൽ മുഴുവൻ ക്യാമറ സ്ഥാപിച്ചു. കോളേജിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണു സ്ഥാപിച്ചതെന്നാണ് വാദം.3. ബെൽ അടിച്ചാൽ ഒരേകാധിപതിയെ പോലെ റൗണ്ട് അടിച്ചു കൊണ്ടിരിക്കും....ബെൽ അടിച്ചാൽ എല്ലാവരും ക്ലാസ്സിൽ കയറിക്കൊള്ളണം എന്നാണ് ശാഠ്യം.സ്കൂളിന്റെയും കാലയത്തിന്റെയുംവികാരങ്ങൾ വ്യത്യസ്തമാണെന്ന് മനസിലാക്കുന്നില്ല.കേവലം സ്കൂൾ നിലവാരത്തിലേക്ക് കലാലയത്തെ തരംതാഴ്ത്തി.

വകുപ്പ് മേധാവികള്‍ക്ക് പുല്ലുവില

വകുപ്പ് മേധാവികള്‍ക്ക് പുല്ലുവില

4.മതിയായ രേഖകൾ ഹാജരാക്കിയിട്ടും ഹാജർ ഇല്ല എന്ന് കാണിച്ച് 10 വിദ്യാർഥികളെ പുറത്താക്കി അവരുടെ ഭാവി നശിപ്പിച്ചു. കൃത്യമായ കാരണം കാണിച്ചിട്ടുപോലും ചെവികൊണ്ടില്ല.5.യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് അറ്റന്റൻസ് നൽകാതെ ഇന്റെര്ണല് മാർക്ക്‌ കുറക്കുച്ചു.....6. ഒരു പിരിഡ് കട്ട്‌ ചെയ്താൽ പോലും ഹാഫ് ഡേ അറ്റന്റൻസ് നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റുന്നു.7. വിദ്യാർഥികളുടെ ഉത്തരവാദിത്വചുമതലകൾ വകുപ്പ് തലവന്മാരിൽനിന്നും എടുത്ത് പ്രിൻസിപ്പാളിലേക്ക് മാറ്റുന്നു.8.ഡിപ്പാർട്മെന്റ് HOD മാർക്ക്‌ പുല്ലുവില നൽകുന്നില്ല.9. അധ്യാപക അനധ്യാപകരുടെ മേൽ ഏകാധിപതിയുടെ കോട്ടണിഞ്ഞുള്ള ഭരണം.10.2016-17 അധ്യയന വർഷത്തിൽ obc, oec, sc, st വിദ്യാർത്ഥികളിൽനിന്നും അനധികൃത ഫീസ് വാങ്ങിക്കുന്നതിൽ മാനേജ്മെന്റിന് കൂട്ടുനിന്നു.

സദാചാര പോലീസിങ്ങ്

സദാചാര പോലീസിങ്ങ്

11. കോളേജ് യൂണിയൻ പരിപാടികൾ ഉൾപ്പെടെയുള്ള ജനാധിപത്യ വേദികൾ ബഹിഷ്കരിക്കുന്നു '12. പൊതുവായ പരിപാടികൾക്ക് (സംഘടിപ്പിക്കുന്നത് sfi ആണെങ്കിൽ ) വിലക്ക് കല്പിക്കുന്നു.13. ക്യാംപയ്‌സിൽ ഒരു പ്രശ്നം വന്നാൽ ഒരു അധ്യാപക എന്ന നിലയിൽ പോലും ഇടപെടാതെ പോലീസിനെ വിളിച് വിദ്യാർത്ഥികളുടെ പേരിൽ നിർബന്ധിപ്പിച് കേസ് എടുത്ത് ക്രിമിനലുകളാക്കി മുദ്രകുത്തുന്നു.14. കലോത്സവ സമയങ്ങളിൽ പ്രാക്ടിസിന് റൂം പോലും തരാതെ വിദ്യാർത്ഥികളെപ്രതിസന്ധിയിലാക്കുന്നു.15.ആൺകുട്ടിയും പെൺകുട്ടിയും അടുത്തിരിക്കുന്നതുകണ്ടാൽ സദാചാര പോലിസിംഗ് _ഡിപ്പാർട്മെന്റിൽ അറിയിച്ച് വീട്ടിൽ വിളിച്ചു പറയിക്കുന്നു.16. ക്യാംപ്‌സിൽ ചെറിയ പ്രശനങ്ങൾ നടന്നാൽ ബന്ധമില്ലാത്ത കാര്യങ്ങൾ മാതൃഭൂമിയിലും മനോരമയിലും നൽകി പ്രശ്നങ്ങൾ വളച്ചൊടിക്കുന്നു.നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നു.

കൈയ്യും കെട്ടി നോക്കിയിരിക്കണോ

കൈയ്യും കെട്ടി നോക്കിയിരിക്കണോ

ഇതിനെയൊക്കെ എതിർക്കാതെ കയ്യും കെട്ടി നോക്കിയിരുന്നിരുന്നെങ്കിൽ അതിനപ്പുറം അധഃപതനം ഒരു വിദ്യാർത്ഥി സമൂഹത്തിന് സംഭവിക്കാനില്ല.രണ്ടര വർഷത്തെ ഏകാധിപത്യം അവസാനിക്കാൻ പോകുകയാണ്.ഈ പ്രിൻസിപ്പാളിനെവിദ്യാർത്ഥി സമൂഹം ഇങ്ങനെ യാത്രയയച്ചതിൽ നിങ്ങളെന്തിനാണ്എസ്.എഫ്.ഐയെ കുറ്റക്കാരാക്കുന്നത്. ചിത്രത്തിൽ എവിടെയെങ്കിലും നിങ്ങൾ എസ്.എഫ്ഐ എന്ന് കണ്ടോ. വിദ്യാർത്ഥികളുടെ അഭിപ്രായം കേൾക്കാതെ ഉള്ള ഏകപക്ഷീയമായ നിലപാടാണ് മധ്യമങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നത്. നിങ്ങൾ ഒന്നോർക്കുക സത്യം കെട്ടുകഥയെക്കാൾഅവിശ്വസനീയമായിരിക്കും അനീസ് കുറിച്ചു.

English summary
sfi district commitee members facebook post regardig the principal assaulting issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X