കോഴിക്കോട് നഗരത്തില്‍ എത്തുന്ന സഹോദരിമാര്‍ക്ക് ഇനി സുരക്ഷിത താവളത്തില്‍ പാര്‍ക്കാം

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താവളമൊരുക്കി ഷീഹോംസ്. നഗരത്തിലും സമീപ പ്രദേശങ്ങളിലും ജോലി, പഠനാവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഷീ ഹോംസ് വനിതാ ഹോസ്റ്റല്‍ എന്ന ആശയവുയി ഷീവേള്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 30 തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ ഷീവേള്‍ഡ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

sheworld

ചടങ്ങില്‍ വച്ച് ഷീ വേള്‍ഡിന്റെ ഭാഗമായുള്ള ഷീ ലൈബ്രറി, വെബ്‌സൈറ്റ്, ഷീസ്‌റ്റൈല്‍, ലോഗോ പ്രകാശനം എന്നിവയുടെ ഉദ്ഘാടനവും നടക്കും.കുടുബശ്രീയുടെ കീഴില്‍ കോഴിക്കോട് ജില്ലാ മിഷന്റെയും നഗരസഭ നോര്‍ത്ത് സിഡിഎസ്സിന്റെയും കീഴില്‍ ആരംഭിച്ച സംരഭമാണ് ഷീവേള്‍ഡ്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘടത്തില്‍ ഷീ ഹോംസ് പോലുള്ള പദ്ധതികള്‍ ഏറെ ഉപകാരമാകും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാട്ടുകൂട്ടം കലാ സാംസ്‌കാരിക സമിതി അവതരിപ്പിക്കുന്ന തിരിച്ചറിവ് എന്ന നാടകവും അരങ്ങേറും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Minister kt Jaleel will Inaugrate shehomes ladies hostel project introduced by Sheworld at Sozhikode. ladies coming in Kozhikode for job and study purpose can stay safely in she homes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്