കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീവിരുദ്ധ പരാമര്‍ശം:മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല:സിന്ധുജോയി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ചലച്ചിത്ര താരം മമ്മൂട്ടിയെ സ്ത്രീ വിരോധിയാക്കാനുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ സിന്ധു ജോയി രംഗത്ത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജുകളില്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉണ്ടായത്. കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാത്തവര്‍ അമ്മമാരാകേണ്ടെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്.

എന്നാല്‍ മമ്മൂട്ടി ഇത്തരമൊരു പരാമര്‍ശം നടത്താനുണ്ടായ സാഹചര്യത്തെപ്പറ്റിയാണ് അദ്ദേഹത്തെ വിമര്‍ശിയ്ക്കുന്നവര്‍ ആദ്യം മനസിലാക്കേണ്ടതെന്ന് സിന്ധുജോയി. മാറുന്ന ആഹാര രീതിയെയും ജീവിത രീതിയെയും പറ്റിയാണ് മമ്മൂട്ടി സംസാരിച്ചത്. ഇതിനിടയിലാണ് അദ്ദേഹം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ മിക്ക അമ്മമാരും തയ്യാറാകാത്തതിനെപ്പറ്റി പറഞ്ഞത്.

Sindhu Joy

എന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കേണ്ടത് അമ്മമാരുടെ മാത്രം ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്നും സിന്ധു ജോയി. കാലംമാറി, സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ ഉള്‍പ്പടെ മുന്നേറി. എന്നിട്ടും കുടുംബജോലികള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി അവശേഷിയ്ക്കുന്നു. ഈ സാമൂഹിക അവസ്ഥയ്ക്ക് മാറ്റം വരാത്തിടത്തോളം മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് സിന്ധു ജോയി പറയുന്നത്.

English summary
Sindhu Joy supported Mammootty on his remark against woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X