ആലപ്പുഴയില്‍ പാടശേഖരത്തില്‍ ഭൂമിക്കടിയില്‍ നിന്നും പുകവമിക്കുന്നു; ഭീതിയോടെ പ്രദേശവാസികള്‍

  • Posted By: Desk
Subscribe to Oneindia Malayalam

ആലപ്പുഴ: ചമ്പക്കുളത്തെ പാടശേഖരത്തില്‍ ഭൂമിക്കടിയില്‍ നിന്നും ശക്തമായ പുകവമിക്കുന്നു. ചേറ് തിളച്ച് മറിഞ്ഞ് ദുര്‍ഗന്ധവുമുണ്ട്. ഇന്ന് രാവിലെ ആറര മുതല്‍ 8.30 വരെയുള്ള സമയത്താണ് പാടത്ത് നിന്നും പുകവമിച്ചത്. വര്‍ഷങ്ങളായി കൃഷി ഇല്ലാതെ കിടക്കുന്ന കല്ലമ്പള്ളി പാടശേഖരത്തിലാണ് സംഭവം. പ്രദേശവാസികള്‍ ആശങ്കയിലാണ്. ഭൂമിയ്ക്കടിയില്‍ നിന്നും പുകവരുന്നതുപോലെയുള്ള ഒരു പ്രതിഭാസം ആദ്യമായാണ് കര്‍ഷകര്‍ കാണുന്നത്.

 alapuzhapaddyfield

പാടത്ത് ഉപയോഗിച്ചിരുന്ന കീടനാശിനികളുടേയും രാസപദാര്‍ത്ഥങ്ങളുടെയും പരിണിത ഫലമായാണ് ഭൂമിക്കടിയില്‍ നിന്നും പുക വരുന്നതെന്നു ചിലര്‍ പറയുന്നു. സംഭവം എന്താണെന്നു ഇതുവരെയും വ്യക്തമായിട്ടില്ല. പരിസരവാസികള്‍ കെഎസ്ഇബിയെയും വിവരം അറിയിച്ചിട്ടുണ്ട്. സ്ംഭവത്തെപ്പറ്റി പഠിക്കാന്‍ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തെപ്പറ്റി ജിയോളജിസ്റ്റിനെറെ വിശദീകരണം- വര്‍ഷങ്ങളായി കൃഷിചെയ്യാതെ കിടക്കുന്ന തരിശുപാടങ്ങളുടെ ഭൂമിക്കടിയില്‍ ചില കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ രൂപപ്പെടുന്നു. അന്തരീക്ഷത്തില്‍ ചൂടു കൂടുന്ന സമയത്ത് ഇതിനു സ്പാര്‍ക്കുണ്ടായി ഭൂമിക്കടിയില്‍ നിന്നും പുക വരുന്നതാണ്. തികച്ചും കെമിക്കല്‍ റിയാക്ഷന്‍ മാത്രമാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ തന്നെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
smoke evacuates from alapuzha paddy fields

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്