സപ്പോര്‍ട്ട് ചിത്ര...സോഷ്യല്‍ മീഡിയയില്‍ തരംഗമായി കാംപയിന്‍!! ഫെഡറേഷന് വിമര്‍ശനം

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു മലയാളി താരം പി യു ചിത്രയെ തഴഞ്ഞതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം കത്തുമ്പോള്‍ സോഷ്യല്‍ മീഡിയയും ഒപ്പം ചേര്‍ന്നു. സപ്പോര്‍ട്ട് ചിത്രയെന്ന ഹാഷ് ടാഗില്‍ ചിത്രയെ അനുകൂലിച്ച് കാംപയിന്‍ ഫേസ്ബുക്കില്‍ തുടങ്ങിക്കഴിഞ്ഞു. താരത്തെ പരിഗണിക്കാതിരുന്ന അത്‌ലറ്റിക് ഫെഡറേഷനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ചിത്രയ്‌ക്കെതിരായ അവഗണന...കേരളം ഒറ്റക്കെട്ടായി പൊരുതും!! അവര്‍ക്ക് വഴങ്ങേണ്ടിവരും!!

ദിലീപ് ആ സത്യം കോടതിയെ അറിയിച്ചു!! ആരാധകര്‍ കേട്ടോ ? റിമാന്‍ഡ് കാലാവധി നീട്ടി....

1

അത്‌ലറ്റിക് ഫെഡറേഷന്റെ ഉഡായിസം അവസാനിപ്പിക്കുക, പി യു ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നാണ് കാംപയിനില്‍ പലരും ആവശ്യപ്പെടുന്നത്. നിരവധി പേര്‍ സപ്പോര്‍ട്ട് ചിത്ര കാംപയിനില്‍ ഇതിനകം അംഗമായി മാറുകയും ചെയ്തിട്ടുണ്ട്. ഇതില്‍ എത്ര പേര്‍ക്ക് മെഡല്‍ കിട്ടും ?ചിത്രയോടൊപ്പം, വിത്ത് പിയു ചിത്ര, കേരളത്തിന്റെ മുത്താണ് നീ...കേരള ജനതയുടെ പിന്തുണ നിനക്കുണ്ട് എന്നിങ്ങനെ ചിത്രയ്ക്ക് അനുകൂലമായി നിരവധി പേരാണ് ഹാഷ് ടാഗിനു താഴെ ക്മന്റ് ചെയ്തിരിക്കുന്നത്.

2

അതേസമയം, ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരിശീലകനായ ആര്‍ എസ് സിജിന്‍ പറഞ്ഞു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ചിത്രയെ ടീമില്‍ നിന്നു തഴഞ്ഞതില്‍ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രത്തെ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കഠിന പരിശീലനത്തിലായിരുന്നു ചിത്ര. അതിനിടെ തികച്ചും അപ്രതീക്ഷിതമായി 24 അംഗ ഇന്ത്യന്‍ ടീമില്‍ നിന്നു താരത്തെ തഴഞ്ഞത്. സമാപിച്ച ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 1500 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. മലയാളികള്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് മെഡല്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി ചിത്രയെ ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞത്.

English summary
PU Chitra to approach high court against world championship negligence.
Please Wait while comments are loading...