സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തെരുവിലേക്ക്?ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിപ്പിക്കുന്നു?

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് ആസ്ഥാന മന്ദിരം ഒഴിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര നഗര വികസന മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചതെന്നും മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദില്ലി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിപ്പിക്കാന്‍ ആലോചിക്കുന്നത്. കോണ്‍ഗ്രസിന്റെ കൈവശമുള്ള നാല് കെട്ടിട സമുച്ചയങ്ങള്‍ പാര്‍ട്ടിക്ക് അനുവദീയമായതിന്റെ പരിധിക്ക് അപ്പുറമാണെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് നഗര വികകസന മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. ദില്ലിയിലെ കോളേജ് വിദ്യാര്‍ത്ഥിയായ അനികേത് ഗൗരവാണ് വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചത്.

എഐസിസി ആസ്ഥാനം...

എഐസിസി ആസ്ഥാനം...

ദില്ലി അക്ബര്‍ റോഡിലെ 24ാം നമ്പര്‍ ബംഗ്ലാവാണ് ദീര്‍ഘനാളായി കോണ്‍ഗ്രസിന്റെ ആസ്ഥാനം. ഇത് കൂടാതെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനവും ചാണക്യപുരിയിലെ കെട്ടിടങ്ങളും ഒഴിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

പരിധിക്ക് അപ്പുറത്ത്...

പരിധിക്ക് അപ്പുറത്ത്...

കോണ്‍ഗ്രസിന്റെ കൈവശമുള്ള നാല് കെട്ടിട സമുച്ചയങ്ങള്‍ നിയമപ്രകാരം പാര്‍ട്ടിക്ക് അനുവദനീയമായതിന്റെ പരിധിക്ക് അപ്പുറമാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കേന്ദ്ര നഗര വികസന മന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്.

മറുപടി...

മറുപടി...

കോണ്‍ഗ്രസിന്റെ കൈവശമുള്ള നാല് കെട്ടിടങ്ങളും അനുവദിച്ചത് 2013 ജൂണ്‍ 26 മുതല്‍ റദ്ദാക്കിയതായാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് മറുപടി നല്‍കിയിരിക്കുന്നത്.

നാലു കെട്ടിടങ്ങളും ഒഴിയേണ്ടി വരും...

നാലു കെട്ടിടങ്ങളും ഒഴിയേണ്ടി വരും...

ഡല്‍ഹിയില്‍ എ.ഐ.സി.സി. ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനായി കോണ്‍ഗ്രസിന് 2010 ജൂണില്‍ സ്ഥലം അനുവദിച്ചിരുന്നു. മൂന്നുവര്‍ഷം കൊണ്ട് മന്ദിരം നിര്‍മിക്കാനും കൈവശം വെച്ചിരിക്കുന്ന നാല് കെട്ടിടങ്ങള്‍ 2013 ജൂണില്‍ ഒഴിയാനും കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന്റെ അധീനതയില്‍...

കോണ്‍ഗ്രസിന്റെ അധീനതയില്‍...

കെട്ടിടം ഒഴിയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമയം നീട്ടി ചോദിച്ചിരുന്നു. 24 അക്ബര്‍ റോഡിലെ ഓഫീസ് 1990 ജൂലായ് 18 മുതലും റായ്‌സിനാ റോഡിലെ കെട്ടിടം 1976 ജൂലായ് അഞ്ചു മുതലും കോണ്‍ഗ്രസിന്റെ അധീനതയിലാണ്.

ദില്ലിയിലെ കോളേജ് വിദ്യാര്‍ത്ഥി...

ദില്ലിയിലെ കോളേജ് വിദ്യാര്‍ത്ഥി...

ദില്ലിയിലെ കോളേജ് വിദ്യാര്‍ത്ഥിയായ അനികേത് ഗൗരവ് വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചപ്പോഴാണ് കേന്ദ്ര നഗരവികസന മന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ

മാളിലെ തീ...'ഏദന്‍തോട്ട'ത്തിലുള്ളവര്‍ ഇറങ്ങിയോടി!! ബാഹുബലി പ്രേക്ഷകര്‍ കുലുങ്ങിയില്ല!! കാരണം...കൂടുതല്‍ വായിക്കൂ...

English summary
delhi; congress headquarters may be evacuate.
Please Wait while comments are loading...