വിജിലന്‍സ് തലപ്പത്ത് നിന്ന് ബെഹ്‌റ ഔട്ടാകും, പകരക്കാരെ തിരഞ്ഞ് സര്‍ക്കാര്‍, ശ്രീലേഖയ്ക്ക് സാധ്യത

 • Written By: Vaisakhan
Subscribe to Oneindia Malayalam
cmsvideo
  വിജിലന്‍സ് തലപ്പത്ത് നിന്ന് ബെഹ്‌റയെ മാറ്റിയേക്കാം, അടുത്തതാര്? | Oneindia Malayalam

  തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് മുതല്‍ സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം കേട്ടുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഈ സ്ഥാനത്തേക്ക് ബെഹ്‌റയെ നിയമിച്ചത് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാരും ബെഹ്‌റയും തീര്‍ത്തും സമ്മര്‍ദത്തിലായിരിക്കുകയാണ്. ഇനി എന്താണ് ചെയ്യേണ്ടതെന്ന അവസ്ഥിലാണ് സര്‍ക്കാര്‍.

  ഈ വിഷയത്തില്‍ ഇനി സര്‍ക്കാരിനെ അധികം ബുദ്ധിമുട്ടിക്കേണ്ടെന്ന തീരുമാനത്തിലാണ് ബെഹ്‌റ. അദ്ദേഹം വിജിലന്‍സിന്റെ തലപ്പത്ത് നിന്ന് മാറാനുള്ള ആഗ്രഹം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബെഹ്‌റയെ കൈവിടാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. പക്ഷേ വിവാദം പരിധി വിട്ടതിനാല്‍ ഈ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മൂന്നു ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുമെന്നാണ് സൂചന.

  വിജിലന്‍സിന് നാഥനില്ല

  വിജിലന്‍സിന് നാഥനില്ല

  സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ട വകുപ്പാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്വതന്ത്ര ചുമതലയുള്ള മേധാവി വിജിലന്‍സിന് എന്തുകൊണ്ട് ഇല്ല എന്ന് കോടതി വരെ ചോദിച്ചിരുന്നു. ഇതിന് പുറമേ ബെഹ്‌റയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്നും കേസുകളൊന്നും കോടതിയില്‍ തെളിയിക്കാന്‍ അദ്ദേഹത്തിന് കീഴില്‍ വിജിലന്‍സിന് സാധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

  സര്‍ക്കാരിന് കത്ത് നല്‍കി

  സര്‍ക്കാരിന് കത്ത് നല്‍കി

  വിമര്‍ശനം രൂക്ഷമായതോടെ ക്രൈബ്രാഞ്ചിന്റെ ചുമതലകളില്‍ തുടരാനാവില്ലെന്നും തന്നെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും ബെഹ്‌റ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഡിജിപി പദവിയില്‍ ചെയ്യുന്ന ജോലികള്‍ക്ക് പുറമേ വിജിലന്‍സിന്റെ കേസുകളില്‍ കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നേരത്തെയും ഇക്കാര്യം ബെഹ്‌റ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായിട്ട് ബെഹ്‌റയുടെ അപേക്ഷ പരിഗണിക്കുകയായിരുന്നുവെന്നാണ് സൂചന.

  ശ്രീലേഖയ്ക്ക് സാധ്യത

  ശ്രീലേഖയ്ക്ക് സാധ്യത

  1987 ബാച്ചില്‍പ്പെട്ട ഉദ്യോസ്ഥയായ ശ്രീലേഖയെ വിജിലന്‍സ് തലപ്പത്തേക്ക് നിയമിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ട്. ഇതുവഴി സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്നും കണക്കുകൂട്ടലുണ്ട്. വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇന്ന് ചേരുന്ന മന്തിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും 15നകം നിയമനടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

  പദവി തരം താഴ്ത്തിയേക്കും

  പദവി തരം താഴ്ത്തിയേക്കും

  വിജിലന്‍സ് ഡയറക്ടറുടെ പദവിയുടെ പ്രാമുഖ്യം കുറയ്ക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ തസ്തിക ഡിജിപി റാങ്കില്‍ നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് അവശ്യപ്പെട്ടിട്ടുണ്ട്. മികച്ച ഉദ്യോസ്ഥര്‍ കുറവാണെന്ന് ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. അതേസമയം ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കിലേക്ക് ഉയര്‍ത്താനും ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.

  English summary
  sreelekha set to become vigilance director

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്