ശ്രീവല്‍സം റെയ്ഡ്...കണ്ടെത്തിയത് ഞെട്ടിക്കുന്ന കണക്കുകള്‍!! നാഗാലാന്‍ഡുമായും ബന്ധം!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ശ്രീവല്‍സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള രേഖകള്‍ ലഭിച്ചു. ഇതുവരെ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ച രേഖകളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച 100 കോടി രൂപയുടെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള രേഖകള്‍ ലഭിച്ചിരുന്നു.

Actress attacked: പ്രമുഖ നടന് ഇനി രക്ഷയില്ല!! പ്രതികള്‍ എല്ലാം വെളിപ്പെടുത്തുന്നു!!

1

50 കോടിയുടെ അനധികൃത സ്വത്ത് തനിക്കുണ്ടെന്നു കാണിച്ചു ആറു മാസങ്ങള്‍ക്കു മുമ്പാണ് ശ്രീവല്‍സം ഉടമ രാജശേഖരന്‍ പിള്ളയാണ് ആദായ നികുതി വകുപ്പിന് കണക്ക് നല്‍കിയത്. തുടര്‍ന്നാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതോടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരികയായിരുന്നു. ആലപ്പുഴയിലെ ഹരിപ്പാട്ട് ശ്രീവല്‍സം ഗ്രൂപ്പ് അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയതിന്റെ അനധികൃത രേഖകള്‍ ആദായ നികുതി വകുപ്പിനു ലഭിച്ചിരുന്നു. പന്തളം, കുളനട, കോന്നി എന്നീവിടങ്ങളിലും ശ്രീവല്‍സം ഗ്രൂപ്പ് വാങ്ങിക്കൂട്ടിയിട്ടുണ്ട്.

2

നാഗാലാന്‍ഡില്‍ അസിസ്റ്റന്റ് എസ്പിയായിരുന്ന പിള്ളയ്ക്ക് ഇത്രയുമധികം കോടികള്‍ എങ്ങനെയുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. നാഗാലാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഇടപാടുകള്‍ക്കു ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം അവരുടെയും കള്ളപ്പണം നിക്ഷേപിച്ചുമാണ് പിള്ള ഇത്രയുമധികം സ്വത്തുണ്ടാക്കിയതെന്ന് സൂചനയുണ്ട്.

3

2003ലാണ് പിള്ള പന്തളം, കുളനട എന്നീ സ്ഥലങ്ങളില്‍ ശ്രീവല്‍സമെന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്. പിന്നീട് അവിശ്വസനീയമാംവിധം ഈ സ്ഥാപനങ്ങള്‍ വളരുകയായിരുന്നു. പിള്ള ജോലിയുമായി ബന്ധപ്പെട്ടു നാഗാലാന്‍ഡില്‍ ആയതിനാല്‍ അവിടെയുള്ളവരുടെ കള്ളപ്പണ നിക്ഷേപം ശ്രീവല്‍സം ഗ്രൂപ്പില്‍ ഉണ്ടായിട്ടുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തിയെന്നാണ് വിവരം.

English summary
Income tax department get documents about 425 crores illegal asset in Sreevalsam raid.
Please Wait while comments are loading...