സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി, മാറ്റം വരുത്തിയ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് ആണ് പുതുക്കിയത്. വിവിധ പൊതുസ്ഥലങ്ങളായ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ശബരിമല എന്നിവിടങ്ങളിലെ കൊവിഡ് പരിശോധനാ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിലവിലുളള 500 രൂപ നിരക്ക് തന്നെ തുടരും. ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തുടരുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ശബരിമല തീര്‍ത്ഥാടന കേന്ദ്രം എന്നിവിടങ്ങളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ക്ക് ഈ നിരക്ക് തുടരും.

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ അബോട്ട് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, തെര്‍മോ ഫിഷര്‍ സയന്റിഫിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ലാബുകള്‍ നടത്തുന്ന റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്കില്‍ മാറ്റമുണ്ട്. 2490 രൂപയാണ് പുതുക്കിയ കൊവിഡ് പരിശോധനാ നിരക്ക്. വിമാനത്താവളങ്ങൡ കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകള്‍ പല നിരക്കുകളാണ് ഈടാക്കുന്നത് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൊവിഡ് പരിശോധനാ നിരക്കുകള്‍ ഏകീകരിച്ചിരിക്കുന്നത്.
എക്‌സ്‌പേര്‍ട്ട് നാറ്റ് പരിശോധനയ്ക്ക് 2500 രൂപയാണ് നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും ആര്‍ടി ലാമ്പ് പരിശോധനയ്ക്ക് 1150 രൂപയുമാണ് ഇനി മുതല്‍ ഈടാക്കുക. അതിനിടെ സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,50,665 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഒക്‌ടോബറിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബർ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
എന്തൊരഴകാണ്... സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications