അമ്മയുടെ ജിമ്മിക്കി കമ്മലൊക്കെ പോട്ടെ ചിന്ത ചേച്ചി. നമ്മുടെ ചേച്ചിമാരുടെ സമരത്തിന് പിന്തുണ നല്‍കൂ

 • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന് ഇപ്പോള്‍ കഷ്ടകാലമാണെന്ന്‌ തോന്നുന്നു. ജിമ്മിക്കി കമ്മല്‍ വിവാദം കെട്ടടങ്ങും മുമ്പേ തന്നെ അടുത്തത് പൊങ്ങിവന്നിരിക്കുകയാണ്.ആശുപത്രിയുടെ മുന്നില്‍ സമരം ചെയ്യുന്ന നഴ്‌സ് സഹോദരിമാര്‍ക്ക് പിന്തുണ നല്‍കാനായി ഒരു വിദ്യാര്‍ത്ഥി എടുത്ത വീഡിയോ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രവാസി എന്ന ഫേസ് ബുക്ക് പേജിലൂടെ വൈറലായിരിക്കുകയാണ്.യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനോട്  അമ്മയുടെ ജിമ്മിക്കി കമ്മലൊക്കെ പോട്ടെ ചേച്ചി എന്നാണ് വീഡിയോയുടെ തുടക്കം.

മാസങ്ങളായി ഇവിടെ സമരം ചെയ്യുന്ന ചേച്ചിമാര്‍ക്ക് ഇവിടെ വന്ന് പിന്തുണ നല്‍കൂ എന്നാണ് ഒരു വിദ്യാര്‍ത്ഥി വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.
ഇവര്‍ ആസ്വദിച്ച് ജീവിക്കുന്നവരല്ല, വെറും 350രൂപയ്ക്കു വേണ്ടി ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനായി പെടാപാടുപെടുന്ന പാവപ്പെട്ട യുവജങ്ങളാണ്.ഇവര്‍ക്ക് വേണ്ടി സംസാരിക്കാനാണ് യുവജന കമ്മീഷനും യുവജന സംഘടനകളും മുന്നോട്ട് വരേണ്ടത്. എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടായാല്‍ സ്ഥാപനം തല്ലിത്തകര്‍ക്കുന്ന യുവജന പ്രസ്ഥാനങ്ങളെയല്ല നമുക്ക് ആവശ്യം എന്നും വീഡിയോയിലൂടെ വിദ്യാര്‍ത്ഥി പങ്കുവെക്കുന്നുണ്ട്.

ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കിയ തലവേദന

ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കിയ തലവേദന

ജിമ്മിക്കി കമ്മലിനെ കീറി മുറിച്ച് പ്രസംഗിച്ച ചിന്തയയെ കേരളം മുഴുവന്‍ ട്രോളി എന്നുവേണം പറയാന്‍. ട്രോളര്‍മാര്‍ കൂടാതെ സിനിമാതാരം മുരളീ ഗോപി കൂടി ട്രോളിയതോടെ സംഭവം വൈറലാവുകയായികുന്നു. എന്നാല്‍ പിന്നീട് വിശധീകരണവുമായി ച്ന്ത രംഗത്ത് വരുകയും ചെയ്തു. ട്രോളുകളെ ആസ്വദിക്കുന്നയാളാണ് താന്‍ എന്നായിരുന്നു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഭരണങ്ങാനംപള്ളി സന്ദര്‍ശനം

ഭരണങ്ങാനംപള്ളി സന്ദര്‍ശനം

ചിന്ത ജെറോം ഔദ്യോഗിക വാഹനത്തില്‍ ഭരണങ്ങാനംപള്ളി സന്ദര്‍ശനത്തിനു പോയ സംഭവവും വിവാദമായിരുന്നു. യൂത്ത് കമ്മീഷന്റെ ഔദ്യോഗിക വാഹനത്തില്‍ പള്ളിയുടെ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതമായിരുന്നു നവമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ലോ അക്കാദമി സമരം

ലോ അക്കാദമി സമരം

യുവജന കമ്മീഷന്‍ അദ്ധ്യക്ഷയായ ചിന്താ ജെറോം വിദ്യാര്‍ത്ഥി-യുവജന പ്രശ്‌നങ്ങില്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് നേരത്തെ ആപോപണമുയര്‍ന്നിരുന്നു. തലസ്ഥാന നഗരിയില്‍ നടന്ന ലോ-അക്കാദമി സമരത്തിലെ ചിന്ത ജെറോമിന്റെ അഭാവം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ചര്‍ച്ചയാക്കിയിരുന്നു.

യുവജന കമ്മീഷന്‍ പദവിയില്‍ എത്തിയത്

യുവജന കമ്മീഷന്‍ പദവിയില്‍ എത്തിയത്

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനും ശേഷമാണ് ചിന്താ ജെറോമിനെ സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിച്ചത്. എസ്എഫ്‌ഐ നേതാവായിരുന്ന ചിന്ത സംഘപരിവാറിനെതിരെയുള്ള സിപിഎമ്മിന്റെ വേദികളിലെ പ്രധാന പ്രാസംഗിക കൂടിയായിരുന്നു.

cmsvideo
  ജിമ്മിക്ക് കമ്മല്‍ ട്രോളുകാരോട് ചിന്തക്ക് പറയാനുള്ളത് | Oneindia Malayalam
  English summary
  Student invites youth commision chairperson chintha gerome to come and support nurses strike. video uplaoded by united nurses association pravasi facebook page becomes viral.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്