'ഏത് കോപ്പിലെ ഐജി'; ഒരക്കം മാറിയപ്പോള്‍ ഐജിക്ക് 'പൂര' തെറി, നട്ടപ്പാതിരക്ക് പോലീസ് വീട്ടിലും എത്തി

  • By: Akshay
Subscribe to Oneindia Malayalam

തിരൂരങ്ങാടി: ചില സമയങ്ങലില്‍ നമ്പര്‍ മാറി ഫോണ്‍ കോളുകള്‍ പലയിടത്തും പോകാറുണ്ട്. എന്നാല്‍ല മാറി പോയത് ഐജിയുടെ നമ്പറിലേക്കാണങ്കിലോ. പറയണോ പൂരം. അമളി പറ്റിയത് കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിയായ വിദ്യാര്‍ഥിക്കാണ്.

സുഹൃത്തിനെയായരുന്നു വിദ്യാര്‍ത്ഥി വിളിച്ചത് പക്ഷെ ഒരക്കം മാറി പോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഫോണെടുത്ത ഐജി താന്‍ ഐജിയാണെന്ന് പറഞ്ഞെങ്കിലും സുഹൃത്തിന്റെ നമ്പറിലേക്ക് വിളിച്ചതാണെന്ന് ഉറപ്പുള്ളതിനാല്‍ ഇയാള്‍ വിശ്വസിച്ചില്ല.

 'ഏത് കോപ്പിലെ ഐജി'

'ഏത് കോപ്പിലെ ഐജി'

താന്‍ ഐജിയാണെന്ന് പറഞ്ഞെങ്കിലും, ഏത് കോപ്പിലെ ഐജിയാണഎന്നും തന്നെക്കാള്‍ വലിയവരെ കണ്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി പറയുകയായിരുന്നു.

മേല്‍വിലാസമെടുത്ത് സേറ്റേഷനിലറിയിച്ചു

മേല്‍വിലാസമെടുത്ത് സേറ്റേഷനിലറിയിച്ചു

തുടര്‍ന്ന് ഐജി ഉടന്‍ തന്നെ വിളിച്ച നമ്പറിലെ മേല്‍വിലാസം എടുത്ത് തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് വിവരം കൊടുക്കുകയായിരുന്നു.

 അബദ്ധം മനസിലായത് പോലീസ് വാതില്‍ മുട്ടിയപ്പോള്‍

അബദ്ധം മനസിലായത് പോലീസ് വാതില്‍ മുട്ടിയപ്പോള്‍

വിവരം ലഭിച്ച തിരൂരങ്ങാടി പൊലീസ് രാത്രി ഒന്നരയോടെ വിദ്യാര്‍ത്ഥിയുെട വീട്ടിലെത്തി. പോലീസ് വാതില്‍ മുട്ടിയപ്പോഴാണ് അബദ്ധം മനസിലായത്.

 സിം പിതാവിന്റെ മേല്‍ വിലാസത്തില്‍

സിം പിതാവിന്റെ മേല്‍ വിലാസത്തില്‍

പിതാവിന്റെ മേല്‍വിലാസത്തിലായിരുന്നു സിം. പോലീസ് പിതാവിനെ അന്വേഷിച്ചു വീട്ടിലെത്തി. നമ്പര്‍ കാണിച്ചുകൊടുത്തപ്പോള്‍ മകന്‍ ഉപയോഗിക്കുന്ന നമ്പറാണെന്ന് മനസിലാകുകയായരുന്നു.

 അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി

അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി

എന്നാല്‍ പിതാവിനും മകനും ഒരു രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരിക്കേണ്ടിവന്നു. അബദ്ധം പറ്റിയതാണെന്ന് മനസിലാക്കിയ പോലീസ് രണ്ട്‌പേരെയും വിട്ടയക്കുകയായരുന്നു.

English summary
Student in police custody at Malappuram
Please Wait while comments are loading...