മിഠായി കഴിച്ച വിദ്യാർത്ഥിനിക്ക് വയറിളക്കവും ഛർദിയും: ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗർ: സ്‌കൂളിന് സമീപത്തെ കടയിൽ നിന്ന് മിഠായി കഴിച്ച വിദ്യാർത്ഥിനിക്ക് വയറിളക്കവും ഛർദിയും . സംഭവത്തെ തുടർന്ന് കടയിൽ നിന്ന് മിഠായി പോലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യ വകുപ്പും പരിശോധനയ്‌ക്കെത്തി മിഠായി പരിശോധനയിക്കായി ലാബിലേക്ക് അയച്ചു.

പെരിയ അപകടത്തുരുത്താവുന്നു; യാത്ര ജീവൻ പണയപ്പെടുത്തി

ചെർക്കള ഗവ. യു.പി സ്‌കൂളിലെ വിദ്യാർത്ഥിനിക്കാണ് വയറിളക്കവും ഛർദിയും. കുട്ടിയെ ആരോഗ്യ പ്രവർത്തകർ പരിശോധിക്കുകയും ചെയ്‌തു.വിവരമറിഞ്ഞ വിദ്യാനഗർ എസ്.ഐ കെ.പി വിനോദ് കുമാർ സ്‌കൂളിലെത്തി വിദ്യാർത്ഥികൾക്ക് ബോധവൽകരണം നടത്തി.ചെങ്കള പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ സ്‌കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി.

nauseaandvomiting

ചാധുറാം ഖസാന, ധമാക്ക എന്നീ പേരിലുള്ള മിഠായികൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇവ പരിശോധിക്കാനായി ഫുഡ് സേഫ്റ്റി കമ്മീഷണർക്ക് കൈമാറി. ഹെൽത്ത് ഇൻസ്‌പെക്ടർ രവീന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഭാസ്‌കരൻ,രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

English summary
Student suffers vomiting and diarrhea after having sweets
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്