രാത്രിയായാല്‍ പെണ്‍കുട്ടികളുടെ മുറിയില്‍ ശീല്‍ക്കാരങ്ങള്‍..പ്രിന്‍സിപ്പാളിന് അറിയേണ്ടത്.. !!

  • By: അനാമിക
Subscribe to Oneindia Malayalam
തൃശ്ശൂര്‍: സ്വാശ്രയകോളേജുകളിലെ വിദ്യാര്‍ത്ഥി പീഡനത്തിന്റെ കഥകള്‍ നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷമാണ് പുറത്ത് വന്ന് തുടങ്ങിയത്. മറ്റക്കര ടോംസ് കോളേജിലെയും ജവഹര്‍ കോളേജിലെയുമടക്കം വിദ്യാര്‍ത്ഥി പീഡനകഥകള്‍ വെളിച്ചത്ത് വന്നു.

തൃശ്ശൂരിലെ പെരുവല്ലൂര്‍ മദര്‍ കോളേജില്‍ നിന്നാണ് വിദ്യാര്‍ത്ഥി പീഡനങ്ങളുടെ ഏറ്റവും പുതിയ വാര്‍ത്ത പുറത്ത് വരുന്നത്. ലൈംഗികച്ചുവയോടെ പെണ്‍കുട്ടികളോട് സംസാരിക്കുന്ന പ്രിന്‍സിപ്പാളാണ് ഇവിടുത്തെ വില്ലന്‍. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പാളിനെ തൽസ്ഥാനത്ത് നിന്നും മാറ്റി.വൈസ് പ്രിൻസിപ്ഫാൾ സിജി മിനിക്കാണ് പകരം ചുമതല.

മര്യാദയില്ലാത്ത പ്രിൻസപ്പാൾ

പെരുവല്ലൂര്‍ മദര്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് സലീമിനെതിരെയാണ് പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മുഹമ്മദ് സലീം പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

സംസാരം ലൈംഗികച്ചുവയിൽ

ഇയാള്‍ പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടു കൂടിയാണ് സംസാരിക്കുന്നത് എന്നതാണ് ആക്ഷേപം. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ മുറിയില്‍ നിന്നും രാത്രിയായാല്‍ അപശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്നും കുളിമുറികളില്‍ ലൈറ്റ് കാണുന്നുവെന്നും അടക്കമുള്ള കാര്യങ്ങളാണത്രേ പ്രിന്‍സിപ്പാളിന് അറിയേണ്ടത്.

വിദ്യാർത്ഥി പീഡനം

കുളിമുറികളില്‍ നിന്നും കണ്ടെടുത്ത ബ്ലേഡിനെക്കുറിച്ചുപോലും ലൈംഗികച്ചുവയുള്ള ചോദ്യങ്ങള്‍ പ്രിന്‍സിപ്പാള്‍ ചോദിക്കുന്നതായി പെണ്‍കുട്ടികള്‍ പരാതി ഉന്നയിക്കുന്നു. ലൈറ്ററും വീട്ടില്‍ നിന്നും കൊണ്ടുവരുന്ന സ്‌നാക്‌സും ചേര്‍ത്തു മദ്യപിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായും കുട്ടികള്‍ ആരോപിക്കുന്നു.

നൂറോളം ക്യാമറകൾ

മാത്രമല്ല ഇയാള്‍ പെണ്‍കുട്ടികളുടെ സ്വകാര്യമായ ഡയറികള്‍ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് വായിക്കാറുള്ളതായും പെണ്‍കുട്ടികള്‍ പരാതി ഉന്നയിക്കുന്നു. നൂറോളം സിസിടിവി ക്യാമറകളാണ് പെണ്‍കുട്ടികളുടെ ഗ്രീന്‍ റൂമിലടക്കം സ്ഥാപിച്ചിരിക്കുന്നത് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഫോണിന് പിഴ അയ്യായിരം

മാത്രമല്ല അനാവശ്യ ഫൈനുകള്‍ കോളേജ് അധികൃതര്‍ ഈടാക്കുന്നതായും പരാതികളുണ്ട്. ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 5000 രൂപയാണ് മാനേജ്‌മെന്റ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജിനെതിരെ സമരം തുടങ്ങി

പ്രിൻസിപ്പാളിനെതിരെ കേസ്

പിഴത്തുക അയ്യായിരത്തില്‍ നിന്നും ആയിരമാക്കി കുറയ്ക്കാന്‍ പിടിഎ തീരുമാനിച്ചുവെങ്കിലും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറല്ല. പ്രിന്‍സിപ്പലിനെതിരെ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പാവറട്ടി പോലീസ് കേസെടുത്തു.

ചോദ്യങ്ങൾ പലവിധം

ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെട്ട പെണ്‍കുട്ടികളോടാണ് പ്രിന്‍സിപ്പാള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചതെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന സോപ്പ് ഏതാണെന്നും മറ്റുമാണ് പ്രിന്‍സിപ്പാള്‍ ചോദിച്ചതത്രേ. എന്നാല്‍ പ്രിന്‍സിപ്പാള്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു.

ദൃശ്യങ്ങൾ ഫോണിൽ

സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.

നിഷേധിച്ച് പ്രിൻസിപ്പാൾ

അതേസമയം പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് വൈസ് പ്രിന്‍സിപ്പാള്‍ അടക്കമുള്ള അധ്യാപകര്‍ അവകാശപ്പെടുന്നത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോള്‍ മറ്റ് അധ്യാപകര്‍ ഒപ്പമുണ്ടായിരുന്നുവെന്നും മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും അധ്യാപകര്‍ പറയുന്നു.

സമരം തുടരുന്നു

അതേസമയം കോളേജില്‍ വിദ്യാര്‍ത്ഥി പീഡനം നടക്കുന്നുവെന്നാരോപിച്ച് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. പുറത്ത് നിന്നുള്ളവരാണ് സമരം നടത്തുന്നതെന്നാണ് കോളേജ് അധികൃതരുടെ വാദം

English summary
Police has taken case against Principal of Mother College for misbehaving to girls.
Please Wait while comments are loading...