ഖാദിരിയ്യ ചിശ്തിയ തായ് വഴിയിലെ സൂഫി പിഎസ്‌കെ തങ്ങള്‍ അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സൂഫി പരമ്പരയിലെ ഖാദിരിയ്യ ചിശ്തിയ തായ് വഴിയില്‍ പ്രശസ്തനായ കളന്‍തോട് പിഎസ്‌കെ തങ്ങള്‍ അന്തരിച്ചു. സയ്യിദ് ശൈഖ് ഉസ്മാന്‍ ജമലുല്ലൈലി തങ്ങള്‍ എന്നു പേരുള്ള അദ്ദേഹത്തിന് 73 വയസായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍ തങ്ങള്‍, സയ്യിദ് സഹല്‍ മഷ്ഹൂര്‍ തങ്ങള്‍ എന്നിവര്‍ മക്കളാണ്. നഫീസാ ബീവി, പരേതയായ ആയിഷാ ബീവി എന്നിവര്‍ ഭാര്യമാര്‍.

pskthangal

തന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നിൽ അണ്ണാഡിഎംകെ? ജീവന് ഭീഷണി, തുറന്ന് പറഞ്ഞ് വിശാൽ

കഴിഞ്ഞ 40 വര്‍ഷമായി ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമാണ് ഉപ്പാവ എന്ന പേരില്‍ അറിയപ്പെടുന്ന പിഎസ്‌കെ തങ്ങള്‍. ദൈവവിശ്വാസം മനുഷ്യനന്‍മയ്ക്ക് എന്ന പേരില്‍ സ്‌നേഹമഹാസംഗമം എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ വസതിയായ മജ്‌ലിസുല്‍ മുഹമ്മദിയയില്‍ നടത്തിവരാറുണ്ട്. ഖബറടക്കം വൈകിട്ട് അഞ്ചു മണിക്ക്.

English summary
Sufi PSK Thangal passed away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്