സുന്നി മഹല്ല് നേതൃസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: സുന്നി മഹല്ല് ഫെഡറേഷന്‍ നാദാപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ചെറുമോത്ത് വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കുന്ന മഹല്ല് നേതൃസംഗമത്തിനുള്ളഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ എസ് പിഎം. തങ്ങള്‍, ടിപിസി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

പ്രായം വെറുമൊരു നമ്പര്‍... 34ാം വയസ്സില്‍ ഇടിക്കൂട്ടില്‍ റാണിയായി വീണ്ടും മേരികോം

കാലത്ത് 10 മണിക്ക് മഖാം സിയാറത്തോടെആരംഭിക്കുന്ന പരിപാടിയില്‍ എടച്ചേരി, പുറമേരി, തൂണേരി ,നാദാപുരം, ചെക്യാട്, വളയം, വാണിമേല്‍, നരിപ്പറ്റ പഞ്ചായത്തുകളില്‍ നിന്നായി300 പ്രതിനിധികള്‍ പങ്കെടുക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'മഹല്ല്: ശാസ്ത്രീയ പഠനം ' സെഷനില്‍ മുനീര്‍ ഹുദവി ഫറോക്ക് ക്ലാസെടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന മഹല്ല് സെമിനാറില്‍ എംസി. മായിന്‍ ഹാജി, അഡ്വ പിവി സൈനുദ്ദീന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും .

kozhikode

വഖഫ് ഉള്‍പ്പെടെ വിവിധ രജിസ്‌ട്രേഷനുകളെ സംബന്ധിച്ച്മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മഹല്ല് തലത്തില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ആസൂത്രണവും ഗ്രൂപ്പ് ചര്‍ച്ചയും സംഗമത്തില്‍ നടക്കും. വൈകിട്ട് നടക്കുന്ന സമാപന പ്രാര്‍ത്ഥനക്ക് ബഷീര്‍ ബാഖവി കീഴ്‌ശ്ശേരി നേതൃത്വം നല്‍കും. വിവിധ സെഷനുകളില്‍ സി എച്ച്മഹ്മൂദ് സഅദി, സലാം ഫൈസി മുക്കം,സൂപ്പി നരിക്കാട്ടേരി, ടിവിസി അബ്ദുസ്വമദ് ഫൈസി, ബഷീര്‍ ഫൈസി ചീക്കോന്ന്, സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രി, അഹ്മദ് പുന്നക്കല്‍, വയലോളി അബ്ദുല്ല, ടിടികെ ഖാദര്‍ ഹാജി സംസാരിക്കും.

English summary
''Sunni mahal'' leadership program arrangements

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്