കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിച്ചയാളെ കിട്ടിയില്ല; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ഇടത് സഹയാത്രികനും ആത്മീയ നേതാവുമായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിന് അപ്പുറം മറ്റ് തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല.

അന്തിമമായി ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്.

sandeep

സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. 2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തമുണ്ടായത്. തീ കത്തിച്ച ശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിട്ടുണ്ടായിരുന്നു.

മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിട്ടുണ്ടായിരുന്നത്. ഇതില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ സംഭവം നടന്നദിവസം ആശ്രമത്തിലെത്തിയിരുന്നു.

പ്രതികളെ ഉടന്‍ പിടികൂടും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. സംഭവ ദിവസം ആശ്രമത്തിലെ സി സി ടി വി കേടായിരുന്നു. ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ ചുറ്റളവിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് സഹായകമാകുന്ന തരത്തില്‍ വിവരങ്ങള്‍ ലഭിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്.

4 താരങ്ങളുടെ ലൈംഗികാരോപണം, ഒതുക്കി തീര്‍ക്കാന്‍ WWE തലവന്‍ നല്‍കിയത് 92 കോടി രൂപ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്4 താരങ്ങളുടെ ലൈംഗികാരോപണം, ഒതുക്കി തീര്‍ക്കാന്‍ WWE തലവന്‍ നല്‍കിയത് 92 കോടി രൂപ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇത് പുറത്തുവിട്ടിരുന്നില്ല. ഇത് പൂഴ്ത്തിയതാണ് എന്ന ആരോപണം പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ആറ് മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്. പിന്നീടാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്ന് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ തച്ചങ്കരി അടക്കമുള്ളവര്‍ നേരിട്ടെത്തിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്.

ജയില്‍ ചാടിയ കൊലക്കേസ് പ്രതി 16 മണിക്കൂറിനുള്ളില്‍ പിടിയില്‍; വിവരം നല്‍കിയത് ബന്ധുക്കള്‍ജയില്‍ ചാടിയ കൊലക്കേസ് പ്രതി 16 മണിക്കൂറിനുള്ളില്‍ പിടിയില്‍; വിവരം നല്‍കിയത് ബന്ധുക്കള്‍

അതേസമയം, സംഭവത്തില്‍ പൊലീസിനെ സംശയിച്ച് സന്ദീപാനന്ദ ഗിരി രംഗത്തെത്തി. പൊലീസ് തെളിവു നശിപ്പിച്ചു എന്നാണ് സ്വാമി സന്ദീപാനന്ദഗിരി ആരോപിക്കുന്നത്. അന്വേഷണം അവസാനിപ്പിക്കുന്നതു ഖേദകരമാണ് എന്നും പൊലീസില്‍ സംഘപരിവാര്‍ ബന്ധമുള്ളവരുണ്ടെന്നും ആശ്രമത്തിന് തീയിട്ടത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

English summary
Swami Sandeepanandagiri's Ashram burning case inquiry going to conclude
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X