കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ടു കേസിനു പിറകെ, ഹര്‍ത്താല്‍ കേസിലും തേജസ് ലേഖകന്‍, പുലിവാല് പിടിച്ച് പത്രം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രവാചക നിന്ദ ആരോപിച്ച് തീവ്രവാദികള്‍ ജോസഫ് മാഫിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തിന് പിന്നാലെ ഹർത്താൽ കേസിലും തേജസ് ലേഖകനെന്ന് ദേശാഭിമാനി ദിനപത്രം. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സംഭവമായിരുന്നു കത്വയിൽ പെൺകുട്ടി പീഡനത്തിനിരയായതിനു ശേഷം കേരളത്തിൽ അരങ്ങേറിയ ഹർത്താൽ. അപ്രഖ്യാപിത ഹരി‍ത്താലിൽ ജനങ്ങൾ മുഴുവൻ വലഞ്ഞു. പല വിധ അക്രമ സംഭവങ്ങളും ഉണ്ടായി. വ്യാജ ഹർത്താലിൽ അക്രമം അഴിച്ചുവിട്ടത് എൻഡിഎ-എസ്ഡിപിഐ ആണെന്ന് പേലീസ് റിപ്പോർട്ടും വന്നിരുന്നു.

അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ നാടാകെ വര്ഡഗീയത ഇളക്കി വിടുകയും വാഹനങ്ങളും പോലീസ് സ്റ്റേഷനുകളും അക്രമിച്ച കേസിൽ തേജസ് ദിനപത്രത്തിലെ പത്രപ്രവർത്തകനെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തേജസ് ദിനപത്രത്തിലെ സബ് എഡിറ്റർ ചാലിയം ലൈറ്റ് ഹൗസിനെ സമീപത്തെ പാണ്ടികശാല വീട് പികെ മുഹമ്മദ് ഷരീഫിനെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. എൻഡിഎഫ് ബന്ധമുള്ള പത്രമാണ് തേജസ് എന്ന ആരോപണങ്ങൾ നിലനിൽക്കെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് തേജസ് ദിനപത്രം.

തേജസ് പത്രപ്രവർത്തകൻ

തേജസ് പത്രപ്രവർത്തകൻ

പികെ മുഹമ്മദ് ഷരീഫ് എസ്ഡിപിഐയുടെ സജീവ പ്രവർത്തകനാണെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്. 16ന് നടന്ന ഹർത്താലിൽ ചാലിത്ത് റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും അനുമതിയില്ലാതെ പ്രകടനം നടത്തുകയും കൂടാതെ പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലാണ് ബോപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. വർഗീയ വികാരം ആളിക്കത്തിച്ച് കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ശബ്ദ സന്ദേശങ്ങളും വീഡിയോകളും അയച്ചതിന്റെ രേഖകൾ പോലീസിന്റെ കൈയ്യിലുണ്ടെന്നാണ് റിപ്പോർട്ട്.

സർക്കാർ പരസ്യം വരെ നിഷേധിച്ചിരുന്നു

സർക്കാർ പരസ്യം വരെ നിഷേധിച്ചിരുന്നു

തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലും തേജസ് പത്രത്തവുമായി ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. കൈവെട്ട് കേസിലെ പ്രതികളില്‍ പലരും ഉപയോഗിച്ചിരുന്നത് തേജസ് പത്രത്തിന്റെ പേരില്‍ എടുത്ത സിം കാര്‍ഡുകള്‍ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ തേജസ് ദിനപത്രത്തിന് സർക്കാർ പരസ്യങ്ങൾ നൽകില്ലെന്ന തീരുമാനമെടുത്തിരുന്നു. 2009 നവംബര്‍ 18 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത്.

സംസ്ഥാന ഇന്റലിജന്‍സ് റിപ്പോർട്ട്

സംസ്ഥാന ഇന്റലിജന്‍സ് റിപ്പോർട്ട്

കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, പരസ്യം നല്‍കുന്നത് നിഷേധിച്ചത്. 2012 ല്‍ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും തേജസ് ദിനപത്രത്തിന് പരസ്യം നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന പലതവണ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. അവരുടെ രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് തേജസ് ദിനപത്രത്തിന് പിന്നില്‍ ഉള്ളതെന്നാണ് പിണറായി വിജയന്‍ സംഘപരിവാരത്തേയും മോദിയേയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണോ നടത്തുന്നത് എന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ചോദ്യത്തിന് 2016 ഒക്ടോബറിൽ നിയമസഭയിൽ പിണറായി മറുപടി പറഞ്ഞത്.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു

തേജസിന് പരസ്യം നല്‍കാത്ത കാര്യം ഭംഗ്യന്തരേണ നിയമസഭയില്‍ ഉന്നയിച്ചത് പിസി ജോര്‍ജ്ജ് എംഎല്‍എ ആണ്. കേരളത്തിലെ ഏതെങ്കിലും പത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. നിയമസഭയില്‍ പിണറായി വിജയന്‍ അതിന് എഴുതിത്തയാറാക്കിയ മറുപടിയും നൽകുകയായിരുന്നു. രാജ്യത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്.

അന്‍സാര്‍ ഉള്‍ ഖലീഫ

അന്‍സാര്‍ ഉള്‍ ഖലീഫ

അന്‍സാര്‍ ഉള്‍ ഖലീഫ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഐസിസ് കേരള ഘടകത്തിന് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളതായുള്ള സംശയങ്ങൾ നേരത്തെ ഉണ്ടായിരുന്നു. കൈവെട്ടുകേസിൽ പിടിയിലായവരില്‍ ഒരാള്‍ തിരൂര്‍ സ്വദേശി പി സഫ്വാന്‍ ആണ്. ഇയാള്‍ തേജസ് പത്രത്തിന്റെ കോഴിക്കോട് മീഞ്ചന്തയിലെ ഹെഡ് ഓഫീസിലെ ഡിസൈനര്‍ ആയിരുന്നു. സജീവ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. വീട്ടുകാരും എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പറയപ്പെടുന്നത്. പ്രമുഖ എസ്ഡിപിഐ നേതാവിന്റെ അടുത്ത ബന്ധുവിനെയാണ് ഇയാള്‍ വിവാഹം കഴിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഹർത്താലിന്റെ മറവിൽ....

ഹർത്താലിന്റെ മറവിൽ....

കൈവെട്ട് കേസ് എല്ലാവരും മറന്നനിരിക്കുമ്പോഴാണ് വീണ്ടും തേജസ് പത്രത്തെ കുടുക്കുന്ന പുതിയ സംഭവം പുറത്ത് വന്നിരിക്കുന്നത്. ഹർത്താലിന്റെ മറവിൽ ഭീകരമായ രീതിയിലുള്ള അക്രമമായിരുന്നു ഇവർ അഴിച്ചുവിട്ടിരുന്നത്. കേരളത്തിന്റെ പലഭാഗത്തും അക്രമങ്ങൾ നടന്നിരുന്നെങ്കിലും മലബാർ മേഖലകളിലായിരുന്നു അക്രമം കൂടുലും നടന്നത്. തിരൂരിൽ പോലീസ് സ്റ്റേഷനിലേക്ക് കല്ലേറ് നടത്തിയിരുന്നു. പല ഭാഗങ്ങളിലും പോലീസിനു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ നടന്ന അക്രമങ്ങൾക്ക് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നാണ് പലരുടെയും ആരോപണം.

English summary
Thejas employee arrested in fake harthal case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X