• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാവേരി, ഗംഗ, യമുന- ഇവർ വരകളിലെ മായാജാലക്കാർ, പക്ഷെ ജീവിതം ഇരുട്ടിൽ!,

 • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: ഇനി പറയുന്നത് മൂന്ന് പെൺകുട്ടികളെ കുറിച്ചാണ്.കാവേരി, ഗംഗ, യമുന.വരകളിലൂടെ വർണ്ണ വിസ്മയം തീർക്കുകയാണ് നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ ഇവർ. ചിത്രങ്ങളിലെ സൂക്ഷ്മതയും കൃത്യതയുമാണ് ഈ സഹോദരിമാരുടെ ക്യാന്‍വാസിനെ വേറിട്ടതാക്കുന്നത്.എന്നാൽ, ക്യാൻവാസുകളിലെ വരകൾക്കപ്പുറം ഇവർക്കൊരു ജീവിതമുണ്ട്. അത് വലിയ നിറപ്പകിട്ടാർന്ന ജീവിതമൊന്നുമല്ല.മൂന്ന് സഹോദരിമാരും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

1

ഇത് കാവേരി,ഗംഗ,യമുന. ഈ മൂന്ന് സഹോദരിമാര്‍ അത്ര ചില്ലറക്കാരികളല്ല.പെൺകുട്ടികളല്ല ഇവർ പുലിക്കുട്ടികളാണ്. കഴിഞ്ഞ 23 വർഷത്തോളമായി വാടകവീട്ടിലാണ് സുധാകരൻ ബേബി - ദമ്പതികളുടെ മക്കളായ നെടുമങ്ങാട്ടെ പുലിപ്പാറയിലെ ഈ മൂന്ന് പെൺകുട്ടികൾ താമസിക്കുന്നത്.

എന്നാൽ, വരകളിൽ വർണവിസ്മയം തീർക്കുന്ന ഈ ചിത്രങ്ങൾ കണ്ടാൽ ആരുമൊന്ന് അത്ഭുതപ്പെട്ടുപോകും. കുട്ടിക്കാലത്ത് തുടങ്ങിയ കുത്തിക്കുറിക്കലുകളാണ് ഇന്ന് അതിമനോഹര ചിത്രങ്ങളായി മാറിയിരിക്കുന്നത്. ക്യാന്‍വാസിലെ ഇവരുടെ ചിത്രങ്ങളൊക്കെയും കളര്‍ഫുള്‍ നിറഞ്ഞതാണ്.

പുതുപുത്തന്‍ ലുക്കില്‍ കല്യാണി പ്രിയദര്‍ശന്‍; വൈറലായി പുതിയ ചിത്രങ്ങള്‍

2

മൂന്നുപേരും നന്നായി ചിത്രം വരയ്ക്കുന്നവരാണ്. ആര്യനാട് ഐടിഐയിൽ മെക്കാനിക്കൽ കോഴ്സിന് പഠിക്കുന്ന കാവേരിയാണ് കൂട്ടത്തിൽ മുതിർന്നയാൾ.ഗംഗയും ക്യാൻവാസുകൾ ഒരുക്കുന്നതിൽ മിടുക്കിയാണ്.ആര്യനാട് ഐടിഐയിൽ പെയിൻറർ ജനറൽ കോഴ്സിനാണ് ഗംഗ പഠിക്കുന്നത്. മൂന്നാമത്തെയാളും മോശമല്ല.പേര് യമുന,നെടുമങ്ങാട് ഗവൺമെൻറ് കോളേജിലെ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയാണ്. കോഴ്സ് ഹിസ്റ്ററി ആണെങ്കിലും വരയ്ക്കുന്നത് മനോഹരമായിട്ടാണ്.

3

വാട്ടർകളർ, അക്രലിക്, സ്പ്രേ പെയിൻറിംഗ് ക്രാഫ്റ്റ് പെയിൻറിംഗ്, കോഫി പെയിൻറിംഗ് തുടങ്ങിയ വ്യത്യസ്ത രീതിയിലാണ് ഈ മൂന്നുപേരും ചിത്രങ്ങൾ നിർമ്മിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മൂന്നുപേരും വരയ്ക്കാൻ തുടങ്ങിയിരുന്നു. ആദ്യമൊക്കെ വെറുതെ കുത്തിക്കുറിക്കലുകൾ മാത്രമാക്കി മാറ്റിയ ഇവർ പിന്നീട് ചെറിയൊരു വരുമാനത്തിനായി ഇതിനെയൊന്ന് മോടിപിടിപ്പിച്ചെടുക്കുകയായിരുന്നു.

4

കുഞ്ഞുനാൾ മുതൽ വരച്ച ചിത്രങ്ങളൊക്കെയും അത്ഭുതപ്പെടുത്തും വിധം ഗംഭീര ചിത്രങ്ങളാണ്. സാധാരണരീതിയിൽ ചിത്രങ്ങൾക്ക് ഓർഡർ കിട്ടുന്നത് അനുസരിച്ചാണ് ഇവർ വരച്ച നൽകുന്നത്. പെൻസിൽ ഡ്രായിംഗിൽ വരയ്ക്കുന്ന ചിത്രങ്ങൾക്ക് 800 രൂപ മുതലാണ് വില.അക്രലിക്കും കളറിംഗുമൊക്കെയാകുമ്പോൾ വില അല്പം കൂടും. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഈ മൂന്നുപേരുടേയും കരങ്ങളിൽ നിന്ന് പിറവിയെടുക്കുന്നത്.

5

വരയ്ക്കുന്നതിനുള്ള സാധനസാമഗ്രികൾക്ക് വേണ്ടി മാത്രം നല്ലൊരു തുക ഇവർക്ക് ചിലവാകാറുണ്ട്. ചിത്രങ്ങൾ വിറ്റഴിക്കുന്നതിലൂടെ വലിയ ലാഭമൊന്നും കിട്ടാറില്ല. ജീവിതം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ചെറിയ വരുമാനം സംഘടിപ്പിക്കാൻ ഇവർ മുന്നിട്ടിറങ്ങിയത്.

മന്ത്രിസഭാ പുനസംഘടന അഭൂഹങ്ങൾക്കിടെ രാജസ്ഥാനിൽ കോൺഗ്രസ് ലക്ഷ്യം വഴിമാറുന്നു; നീക്കങ്ങൾ ആരംഭിച്ച് നേതൃത്വംമന്ത്രിസഭാ പുനസംഘടന അഭൂഹങ്ങൾക്കിടെ രാജസ്ഥാനിൽ കോൺഗ്രസ് ലക്ഷ്യം വഴിമാറുന്നു; നീക്കങ്ങൾ ആരംഭിച്ച് നേതൃത്വം

6

പുഴകളും പൂക്കളും മരങ്ങളും വൃക്ഷലതാദികളും മുതൽ സിനിമാതാരങ്ങളുടെയും ഹിന്ദുക്കൾ ആരാധിക്കുന്ന ദൈവങ്ങളുടെയും ചിത്രങ്ങൾ വരെ ഇവരുടെ കരവിരുതിൽ പിറന്നിട്ടുണ്ട്. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ആളുകൾ ഓർഡർ നൽകുന്നതനനുസരിച്ച് അത്തരക്കാർ ആവശ്യപ്പെടുന്ന ചിത്രങ്ങൾ ഇവർ ചെറിയ തുകയ്ക്ക് വരച്ച് നൽകും.

വില കൂട്ടി ചോദിച്ചു കഴിഞ്ഞാൽ പിന്നീട് വരയ്ക്കാൻ തരുന്നവരുടെ എണ്ണം കുറയും. സാധാരണ ആളുകൾ വാങ്ങുന്നതിനേക്കാൾ ചുരുങ്ങിയ വിലയ്ക്കാണ് തങ്ങൾ ചിത്രങ്ങൾ വരച്ചു നൽകുന്നത്. ഉപജീവനമാർഗ്ഗം മുന്നോട്ടുകൊണ്ടുപോകാൻ വേറെ മാർഗങ്ങളില്ല - ഗംഗ പറയുന്നു.

 തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരാൻ ബിജെപി: ബൂത്ത് അഭിയാനും മൊബൈൽ ആപ്പും, 2022ൽ ചരിത്രം തിരുത്താൻ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരാൻ ബിജെപി: ബൂത്ത് അഭിയാനും മൊബൈൽ ആപ്പും, 2022ൽ ചരിത്രം തിരുത്താൻ പാർട്ടി

7

അച്ഛന് കൂലിപ്പണിയാണ്. കണ്ണിന് ഇടയ്ക്ക് ഒരു ശസ്ത്രക്രിയ നടന്നതിനാൽ കഴിഞ്ഞ കുറെ മാസങ്ങളായി ജോലിക്ക് പോയിട്ട്. ഭാരം ചുമക്കുന്ന ജോലിയാണ് അച്ഛൻ ചെയ്യുന്നത്.അമ്മയ്ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല.വീട്ടിൽ തന്നെയാണ്.ഞങ്ങൾ മൂന്നുപേരെയും അമ്മയാണ് പോറ്റിവളർത്തുന്നത് - വിഷമത്തോടെ ഗംഗ പറഞ്ഞു.

അമ്മ അയൽക്കൂട്ടത്തിൽ നിന്നെടുത്ത തുക കൊണ്ടാണ് അച്ഛന് ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞത്. അത് ഇനിയും തിരിച്ചടക്കാൻ കഴിഞ്ഞിട്ടില്ല.അത്രത്തോളം ബുദ്ധിമുട്ടിലാണ് ഞങ്ങൾ. - ഗംഗയുടെ വാക്കുകൾ.

ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസ്; സഖ്യമില്ല? കോൺഗ്രസിന്റെ ലക്ഷ്യം മറ്റൊന്ന്.. 26 സീറ്റ് വരെബിജെപിയെ താഴെയിറക്കാൻ കോൺഗ്രസ്; സഖ്യമില്ല? കോൺഗ്രസിന്റെ ലക്ഷ്യം മറ്റൊന്ന്.. 26 സീറ്റ് വരെ

8

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഡ്രോയിങ് പഠിക്കാൻ തുടങ്ങിയത്. സ്കൂളിൽ സാധാരണയായി ലഭിക്കുന്ന ഡ്രോയിംഗ് ക്ലാസ് തന്നെയാണ് ഇതിനായി വിനിയോഗിച്ചിരുന്നത്. അന്ന് പെയിൻറിംഗ് പഠിക്കാനുള്ള താൽപര്യവും ഉണ്ടായിരുന്നു. ചെറിയ രീതിയിൽ കുഞ്ഞുനാൾ മുതൽ വരയ്ക്കുന്ന ശീലം ഞങ്ങൾക്ക് മൂന്നു പേർക്കും ഉണ്ട്.നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൈനിറയെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് - ഗംഗ പ്രതികരിച്ചു.

9

ലോക്ഡൗണായപ്പോൾ തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ഓർഡർ പകുതിയായി കുറഞ്ഞു. ചടങ്ങുകൾക്കൊക്കെ നിയന്ത്രണം വന്നല്ലോ. എല്ലാ മേഖലയിലും സ്തംഭനമുണ്ടായപ്പോൾ ഞങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. എന്നാൽ ലഭിച്ച സമയമൊക്കെയും ക്രിയാത്മകമായ രീതിയിൽ പുതിയ വരകൾ സൃഷ്ടിക്കുന്നതിനൊപ്പം ഞങ്ങൾ ചിലവഴിച്ചു. വരയ്ക്കുന്നതിന് മൂന്നു പേരും മുടക്കമൊന്നും വരുത്തിയില്ല.- ഗംഗ പറയുന്നു.

സായി വിഷ്ണു നിലനില്‍പ്പിന് വേണ്ടി നിലപാടുകള്‍ മാറ്റുന്നതായി തോന്നി: തുറന്ന് പറഞ്ഞ് റംസാന്‍ മുഹമ്മദ്സായി വിഷ്ണു നിലനില്‍പ്പിന് വേണ്ടി നിലപാടുകള്‍ മാറ്റുന്നതായി തോന്നി: തുറന്ന് പറഞ്ഞ് റംസാന്‍ മുഹമ്മദ്

10

കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്നുള്ള സ്വപ്നം ഇവരെ വിട്ടകന്നിട്ട് കാലങ്ങളേറെയായി. ലൈഫ് മിഷൻ അടക്കമുള്ള സർക്കാരിൻ്റെ ഭവന പദ്ധതികളിളെല്ലാം അപേക്ഷ നൽകിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ദേശീയപാത വീതി കൂട്ടലിന് തടസ്സമാകുന്നതെന്ത് ? സംസ്ഥാനത്ത് അപകടമേഖലകൾ തുടർക്കഥയാകുമ്പോൾ!ദേശീയപാത വീതി കൂട്ടലിന് തടസ്സമാകുന്നതെന്ത് ? സംസ്ഥാനത്ത് അപകടമേഖലകൾ തുടർക്കഥയാകുമ്പോൾ!

11

പിന്നീട്, ഏറെ നാൾ കഴിഞ്ഞ് കുറച്ച് സ്ഥലം അനുവദിച്ചു കിട്ടിയെങ്കിലും അവിടെ വീട് പണിയുന്നതിന് തടസ്സമുള്ളതിനാൽ അതും നടന്നില്ല. ബന്ധപ്പെട്ട അധികൃതരുടെ സാന്ത്വനത്താൽ സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീട് ലഭിക്കണമെന്നാണ് ഈ കുടുംബത്തിൻ്റെ ആഗ്രഹം. സാമ്പത്തിക പ്രതിസന്ധിയും കുടുംബം അനുഭവിക്കുന്ന ദുരിതങ്ങളും ഒരു ഭാഗത്ത് നിലയുറപ്പിക്കുമ്പോൾ വരകളുടെ ലോകത്ത് മായാജാലം സൃഷ്ടിക്കുകയാണ് ഈ പുലിക്കുട്ടികൾ.

cmsvideo
  New lockdown guidelines to kerala
  English summary
  The following is about three girls. What sets these sisters apart from the canvas is the precision and precision of the paintings. But they have a life beyond the stripes on the canvas. It is not a big life. The family of three sisters, father and mother is going through a big financial crisis.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X