കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം തിരുവഞ്ചൂര്‍ പുസ്തകമാക്കി, പ്രകാശനം ഉടന്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി വധക്കേസിനെ ആസ്പദമാക്കി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുതിയ ടിപി വധം സത്യാന്വേഷണ രേഖകള്‍ ഇന്ന് (മാര്‍ച്ച് 11) ന് പുറത്തിറങ്ങും. കേസ് ആദ്യഘട്ടങ്ങളില്‍ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പുസ്തകം ചില തുറന്നെഴുത്തുകളുടെ വേദിയാകുമെന്നാണ് ആദ്യം വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍ ടിപി വധത്തിലെ അണിയറക്കഥകള്‍ ഒന്നും പറയാതെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. ടിപിയുടെ വിധവ കെകെ രമയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.

പി മോഹനന് മുകളിലേയ്ക്ക് ഗൂഢാലോചനയിലെ കണ്ണികളെ കണ്ടെത്താന്‍ കഴിയാതിരുന്നത് സംശങ്ങള്‍ക്ക് ഇടയാക്കിയെന്നും തിരുവഞ്ചൂര്‍ പുസ്തകത്തില്‍ പറയുന്നു. ഉന്നത പ്രതികളെ പിടിയ്ക്കാനുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

Thiruvanchoor

ടിപി വധത്തിന്റെ അന്വേഷണത്തില്‍ ഏറെ പഴികേട്ട മുന്‍ ആഭ്യന്തരമന്ത്രി കേസിലെ വിവാദങ്ങളിലേയ്‌ക്കൊന്നും പോകുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കേസുയര്‍ത്തിയ വെല്ലുവിളികളും താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമാണ് പുസ്തകത്തില്‍ പ്രധാനമായും പറയുന്നത്. എഴ് അധ്യായങ്ങളുള്ള പുസ്‌കത്തിന് 90 പേജുകളാണുള്ളത്.

English summary
Thiruvanchoor Radhakrishnan's book on TP murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X