കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തല ഒഴിയും; പകരം പരിഗണിക്കുന്നവരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും

Google Oneindia Malayalam News

വന്‍തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്നും ഉയരുന്നത്. കെസി ജോസഫ്, പിടി തോമസ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ എല്ലാം നേതൃമാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറായെങ്കിലും അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കെപിസിസി അധ്യക്ഷ പദവിക്കൊപ്പം പ്രതിപക്ഷ നേതാവ് സ്ഥാനത്തും മാറ്റങ്ങള്‍ ഉണ്ടായേക്കും. എന്നാല്‍ ഈ പദവികള്‍ നിര്‍ണ്ണയിക്കുന്നതിലും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ നിര്‍ണ്ണായകമായേക്കും.

മുല്ലപ്പള്ളിക്ക് പകരം സുധാകരനോ

മുല്ലപ്പള്ളിക്ക് പകരം സുധാകരനോ

മുല്ലപ്പള്ളിക്ക് പകരം കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യം ശക്തമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം അണികള്‍ നേരത്തെ ഉന്നയിച്ച കാര്യമാണ് ഇത്. അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ പിന്തുണച്ചുകൊണ്ട് തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തിയതും ശ്രദ്ധേയമാണ്.

പ്രതിപക്ഷ നേതാവ് ആര്

പ്രതിപക്ഷ നേതാവ് ആര്

പ്രതിപക്ഷ നേതാവ് സ്ഥാനത്തും ഇത്തവണ മാറ്റമുണ്ടാകും. പദവി ഒഴിയാന്‍ രമേശ് ചെന്നിത്തലയും സന്നദ്ധത അറിയിച്ചതായാണ് സൂചന. പകരം ആര് എന്ന ചര്‍ച്ചകളും കോണ്‍ഗ്രസില്‍ ഔദ്യോഗികമല്ലെങ്കിലും തുടങ്ങി കഴിഞ്ഞു. ഐ ഗ്രൂപ്പില്‍ നിന്നും പ്രധാനമായും ഉയര്‍ന്ന് വരുന്ന പേര് വിഡി സതീശന്‍റേതാണ്.

വിഡി സതീശന്‍

വിഡി സതീശന്‍


യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയായിരുന്നെങ്കില്‍ ധനമന്ത്രി പദവയിലേക്ക് മുന്നണി കണ്ടുവെച്ച വ്യക്തിയായിരുന്നു വിഡി സതീശന്‍ എന്ന അഭ്യുഹങ്ങളുണ്ടായിരുന്നു. പ്രായക്കുറവും ഊര്‍ജ്ജ സ്വലതയും വിഡി സതീശന്‍റെ അനുകൂല ഘടകങ്ങളാണ്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് ആര് വരും എന്നതും പ്രതിപക്ഷ നേതാവ് പദവിയില്‍ നിര്‍ണ്ണായകമാവും.

ഐ ഗ്രൂപ്പുകാര്‍

ഐ ഗ്രൂപ്പുകാര്‍

പ്രതിപക്ഷ നേതാവ് പദവിയില്‍ മാറ്റം വേണമെന്ന ആവശ്യം എ ഗ്രൂപ്പ് ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിനായിരുന്നു മേധാവിത്വം. പുതിയ സഭയിലേക്ക് ജയിച്ചവരിൽ 12 പേർ ഐ ഗ്രൂപ്പും 10 പേർ എ ഗ്രൂപ്പുമാണെന്നാണ് കണക്ക്. ഗ്രൂപ്പിന് അതീതമായി സതീശൻ നേതൃസ്ഥാനത്തേക്കു വരണമെന്ന് ആഗ്രഹിക്കുന്ന യുവ നേതാക്കളുണ്ട്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എന്നാല്‍ ഇത് എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഗ്രൂപ്പ് നേതൃത്വം എംഎൽഎമാരുടെ മനസ്സറിയാനുള്ള ശ്രമങ്ങളും തുടങ്ങി. എ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്ന പേര് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റേതാണെന്ന സൂചനയുണ്ട്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് കെ സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും എത്തിയാല്‍ എ ഗ്രൂപ്പിന് വീണ്ടും പ്രമുഖ പദവികള്‍ ഇല്ലാതാവും.

എന്തിന് മാറണം

എന്തിന് മാറണം

രമേശ് ചെന്നിത്തല എന്തിന് മാറണം. അദ്ദേഹം തുടരട്ടേയെന്ന വികാരം ഐ ഗ്രൂപ്പിലുണ്ട്. എന്നാല്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അഭിപ്രായം കൂടി അറിഞ്ഞ ശേഷം രമേശ് ചെന്നിത്തല ഒഴിഞ്ഞേക്കും. കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പ്രതിപക്ഷ നേതാവാകാനുള്ള എ ഗ്രൂപ്പ് കാരനായ തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍റെ സാധ്യത വര്‍ധിക്കും.

 അഭിപ്രായ പ്രകടനം

അഭിപ്രായ പ്രകടനം

കെപിസിസി അധ്യക്ഷസ്ഥാനത്തേ കെ സുധാകരനെ പിന്തുണച്ചുകൊണ്ടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അഭിപ്രായ പ്രകടനത്തിന് പിന്നിലും ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട്. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ എത്തിയാല്‍ കെപിസിസി അധ്യക്ഷനായി കെ സുധാകരന് പകരം എ ഗ്രൂപ്പ് മറ്റൊരു പേര് നിര്‍ദേശിച്ചേക്കും.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്

ഗ്രൂപ്പ് സമവാക്യത്തില്‍ എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ സാധ്യതയുള്ള നേതാവ് കെ മുരളീധരനെയാണ്. പഴയ ഗ്രൂപ്പ് സമവാക്യം മാറിയപ്പോള്‍ എ ഗ്രൂപ്പിന് കൂടി പ്രിയങ്കരനായ നേതാവാണ് കെ മുരളീധരന്‍. സുധാകരന്‍റെ കാര്യത്തില്‍ അണികളില്‍ ആവേശം കൂടുതല്‍ ആണെങ്കിലും ഐ ഗ്രൂപ്പില്‍ തന്നെ താല്‍പര്യക്കുറവുണ്ട്.

Recommended Video

cmsvideo
Shailaja Teacher to be the next CM? A campaign going on | Oneindia Malayalam
മുരളീധരന്‍ വരുമോ

മുരളീധരന്‍ വരുമോ

പാര്‍ട്ടിയിലായാലും ഗ്രൂപ്പിലായും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരനാണ് കെ സുധാകരന്‍. ഇതാണ് സ്വന്തം ഗ്രൂപ്പിലെ എതിര്‍പ്പുകള്‍ക്കും കാരണം. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍-തിരുവഞ്ചൂര്‍ രാധാകൃഷന്‍ പ്രതിപക്ഷ നേതാവ്, കെ മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍-വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയാണ് സാധ്യത.

English summary
Thiruvanchoor Radhakrishnan will replace Ramesh Chennithala as the Leader of the Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X