കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പലിന് ആദരാഞ്ജലി; 3 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍, കൂടുതല്‍ നടപടിയുണ്ടാകും!!

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

Google Oneindia Malayalam News

കാസര്‍കോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പല്‍ പിവി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് മാനേജ്‌മെന്റ് നടപടി ആരംഭിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ മൂന്നുപേരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹനീഫ് പ്രവീണ്‍, രണ്ടാം വര്‍ഷ ബിഎസ്‌സി കണക്ക് വിദ്യാര്‍ത്ഥി ശരത് എന്നിവരെ പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

അതേസമയം സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും കോളേജിലെ വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐ ചെയ്തത് തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംഘടനയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വെട്ടിലായിരിക്കുകയാണ്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ഇതുവരെ ശക്തമായ നിലപാടെടുക്കാന്‍ എസ്എഫ്‌ഐ തയ്യാറായിട്ടില്ല.

കടുത്ത നടപടി

കടുത്ത നടപടി

സസ്‌പെന്‍ഷനില്‍ മാത്രം ഇവര്‍ക്കെതിരെയുള്ള നടപടി ഒതുങ്ങി പോവില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് നല്‍കുന്ന സൂചന. അറസ്റ്റിലയാവരില്‍ മുഹമ്മദ് ഹനീഫ് എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. മറ്റ് രണ്ട് പേര്‍ സംഘടനാപ്രവര്‍ത്തകരുമാണ്. ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടുള്ള പോസ്റ്ററും പടക്കം പൊട്ടിക്കലും തങ്ങളല്ല നടത്തിയതെന്ന എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ വാദങ്ങളാണ് ഇതോടെ പൊളിഞ്ഞത്. അതേസമയം അധ്യാപക കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം ഇവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും. അതുകൊണ്ട് അധ്യാപക കമ്മീഷന്‍ റിപ്പോര്‍ട്ട് ഇവര്‍ക്ക് നിര്‍ണായകമാണ്. പോലീസിന് പരാതി നല്‍കാന്‍ കോളേജ് വിളിച്ച യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതോടെ കുറ്റക്കാര്‍ ശരിക്കും കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവര്‍ക്ക് പിന്തുണ നല്‍കണോ അതോ തള്ളി പറയണോ എന്ന കാര്യത്തില്‍ ജില്ലാ ഘടകത്തില്‍ തന്നെ ആശയക്കുഴപ്പുണ്ട്. കോളേജ് ഒന്നടങ്കം എതിരായതിനാല്‍ ഇവരെ കൈവിടാന്‍ നേതൃത്വം തയ്യാറായേക്കില്ല.

വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി

വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി

എസ്എഫ്‌ഐയുടെ പ്രവൃത്തി സിപിഎമ്മിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയതായി മുഖ്യമന്ത്രി കരുതുന്നുണ്ട്. ഇതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും എസ്്എഫ്‌ഐക്ക് പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് സംസ്ഥാന സമിതി തീരുമാനമെടുക്കാനാണ് സാധ്യത. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയം സബ്മിഷനായി അവതരിപ്പിക്കുന്നുണ്ട്. ഇതും എസ്എഫ്‌ഐയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം

സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം

തനിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എസ്എഫ്‌ഐ നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ പുഷ്പജ പറയുന്നു. തനിക്ക് യാത്രയയ്പ്പ് നല്‍കുന്ന ദിവസം ഇവര്‍ മധുരം വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഇത് ഇവര്‍ മൊബൈല്‍ ഫോണിന്റെ ക്യാമറയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി പ്രിന്‍സിപ്പല്‍ പറയുന്നു. ഇവരെ കുടുക്കിയതും ഈ പ്രവൃത്തിയാണെന്ന് അവര്‍ പറയുന്നു. മുഹമ്മദ് ഹനീഫ് തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ചില കാരണങ്ങളാല്‍ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നെന്നാണ് ഹനീഫിന്റെ പോസ്റ്റില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം പ്രിന്‍സിപ്പല്‍ കോളേജ് ഭരണസമിതി യോഗത്തില്‍ വെളിപ്പെടുത്തിയതായിട്ടാണ് സൂചന. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാന്‍ ഇവരോട് ഭരണസമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസില്‍ കേസ് കൊടുക്കുന്നതെന്നാണ് സൂചന.

പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചത് എസ്എഫ്‌ഐ തന്നെ!! വെളിപ്പെടുത്തലുമായി യൂണിറ്റ് സെക്രട്ടറി!!പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചത് എസ്എഫ്‌ഐ തന്നെ!! വെളിപ്പെടുത്തലുമായി യൂണിറ്റ് സെക്രട്ടറി!!

പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' പോസ്റ്റര്‍: എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിപ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' പോസ്റ്റര്‍: എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

രാജസ്ഥാനിലും വര്‍ഗീയ കലാപം, ഹനുമാന്‍ ജയന്തിക്കിടെ കല്ലേറും ഏറ്റുമുട്ടലും, വാഹനങ്ങള്‍ കത്തിച്ചു!!രാജസ്ഥാനിലും വര്‍ഗീയ കലാപം, ഹനുമാന്‍ ജയന്തിക്കിടെ കല്ലേറും ഏറ്റുമുട്ടലും, വാഹനങ്ങള്‍ കത്തിച്ചു!!

English summary
three students suspended in connection with nehru college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X