ലെവൻ പുപ്പുലി തന്നെ... നാട്ടുകാരെ വിറപ്പിച്ച പുലിക്കു മുന്നിൽ സൂചിയും മുട്ടുമടക്കി; സൂചി ഒടിഞ്ഞു!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: കണ്ണൂരിൽ നാട്ടുകാരെ വിറപ്പിച്ച പുലി വെറും പുലിയല്ല, പുപ്പുലി തന്നെ. തിരുവനന്തപുരം മൃശാലയിൽ നിന്ന് കുത്തിവെപ്പ് എടുത്തപ്പോൾ സൂചി ഒടിഞ്ഞു. കുത്തിവെപ്പിന്റെ ശക്തിമൂലമാണ് സൂചി ഒടിഞ്ഞതെന്നാണ് പറയപ്പെടുന്നത്. കണ്ണൂരിൽ നിന്ന് നെയ്യാർ ലയൺ‌ സഫാരി പാർക്കിലെത്തിച്ച പുലിയെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.

തുടർന്ന് കുത്തിവെപ്പ് എടുക്കുന്നതിനിടയിലാണ് സൂചി ഓടിഞ്ഞ് പുലിയുടെ തുടയിൽ തറച്ച് നിന്നത്. കണ്ണൂരിൽ പിടിയിലായപ്പോൾ പരിക്കേറ്റ പുലി ഏറെ നാൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് മടങ്ങി എത്തിയത്. ഇതേതുടർന്ന് തിരുവനന്തപുരം മ്യൂസിയം സൂപ്രണ്ട് അനിൽകുമാർ, ഡോ. ജേക്കബ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പുലിയെ മൃഗശാലയിലേക്ക് മാറ്റുകയായിരുന്നു.

Leopard

ജയകുമാറിന്റെ നേതൃത്വത്തിൽ നൽകിയ മികച്ച ചികിത്സയ്ക്കൊടുവിൽ പൂർണ്ണ ആരോഗ്യത്തോടെ എത്തിച്ച പുലിക്ക് അശ്രദ്ധമായി കുത്തിവെപ്പ് എടുത്തതാണ് സൂചി ഒടിഞ്ഞ് ശരീരത്തിൽ കറാൻ കാരണമെന്ന് പറയപ്പെടുന്നു. പ്രിൻസിപ്പൽ വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് നെയ്യാറിൽ നിരീക്ഷണത്തിലായിരുന്ന പുലിയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.

English summary
Tiger in Trivandrum zoo
Please Wait while comments are loading...