കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലിക്കരയില്‍ പൊടിപാറും, ഇഞ്ചോടിഞ്ച് മത്സരം

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

മാവേലിക്കര: മണ്ഡലത്തില്‍ ഇത്തവണ തീപാറുന്ന മത്സരം ആയിരിക്കും നടക്കുക എന്ന് ഉറപ്പ്. കഴിഞ്ഞ തവണ ഇടതുവിരുദ്ധ തരംഗത്തില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലം ഇത്തവണ എങ്ങനെ പ്രതികരിക്കും എന്നാണ് രാഷ്ട്രീയ കേരളം നിരീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊടിക്കുന്നില്‍ സുരേഷും, സിപിഐയുടെ ചെങ്ങറ സുരേന്ദ്രനും തമ്മിലാണ് മാവേലിക്കരയിലെ മത്സരം.

കേരളത്തിലെ രണ്ട് സംവരണ മണ്ഡലങ്ങളില്‍ ഒന്നാണ് മാവേലിക്കര. ദളിത് വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനവും ഉണ്ട്. മറ്റൊരു സംവരണ മണ്ഡലമായ ആലത്തൂരില്‍ ദളിത് വോട്ടുകള്‍ ഏറെയുണ്ടെങ്കിലും അവക്ക് ഒരു സംഘടിത സ്വഭാവമില്ല. സംഘടിത സ്വഭാവമുള്ള ദളിത് വോട്ടുകളാവും ഇത്തവണ മാവേലിക്കരയില്‍ വിധി നിര്‍ണയിക്കുക എന്ന് വിലയിരുത്തുന്നു.

2011 ലെ നിയമ സഭതിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ കടുത്ത പോരാട്ടങ്ങളാണ് നടന്നത്. നാല് മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചപ്പോള്‍ മൂന്നിടത്ത് യുഡിഎഫ് ജയിച്ചു. ഇടതിന്റെ നാല് എംഎല്‍എമാരില്‍ ആര്‍എസ്പിയുടെ കോവൂര്‍ കുഞ്ഞിരാമന്‍ ഇപ്പോള്‍ വലതുപക്ഷത്താണ് ഉള്ളത്.

1. ചങ്ങനാശ്ശേരി- സിഎഫ് തോമസ്(കേരള കോണ്‍. എം) - 2,554

2. ചെങ്ങന്നൂര്‍ - പിസി വിഷ്ണുനാഥ്(കോണ്‍ഗ്രസ്) - 12,500

3. കൊട്ടാരക്കര - ഐഷ പോറ്റി( സിപിഎം) - 20,592

4. കുന്നത്തൂര്‍ - കോവൂര്‍ കുഞ്ഞുമോന്‍(ആര്‍എസ്പി) - 12,088

5. കുട്ടനാട് - തോമസ് ചാണ്ടി(എന്‍സിപി) - 7,971

6. മാവേലിക്കര - ആര്‍ രാജേഷ്(സിപിഎം) - 5,149

7. പത്തനാപുരം - കെബി ഗണേഷ്‌കുമാര്‍(കേരള കോണ്‍.ബി) - 20,402

ഇടതുപക്ഷത്തിന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച ഭൂരിപക്ഷം 45,800. ആണ്. യുഡിഎഫ് മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ചത് 35,456 വോട്ടുകളുടെ ഭൂരിപക്ഷവും. കൂട്ടിക്കിഴിച്ച് നോക്കിയാല്‍ എല്‍ഡിഫിന് ഏതാണ്ട് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തിലുണ്ട്.

പുലയമഹാസഭയുടെ നിര്‍ണായക തീരുമാനംപുലയമഹാസഭയുടെ നിര്‍ണായക തീരുമാനം

English summary
Tight competition at Mavelikkara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X