കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന നിയമത്തിന്റെ മറവില്‍ വഴിയോര കച്ചവടത്തിനെതിരെ

  • By Soorya Chandran
Google Oneindia Malayalam News

KVVES Logo
കോഴിക്കോട്:ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി നിലവാരമില്ലാത്ത ഹെല്‍മെറ്റ് വില്‍ക്കുന്ന വഴിയോര കച്ചവടക്കാരെ പിടികൂടാനും നീക്കം നടക്കുന്നു. വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നടപടികളുടെ ചുവട് പിടിച്ച് വഴിയോര കച്ചവടക്കാരെ ഒതുക്കാന്‍ ഒരുങ്ങുകയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

ചരക്ക് വാഹനങ്ങളില്‍ പഴങ്ങളും പച്ചക്കറികളും കൊണ്ട് വന്ന് വഴിയോര കച്ചവടം ചെയ്യുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്താന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റില്‍ സാധനങ്ങള്‍ കൊണ്ട് വന്ന് വില്‍ക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്ന് സമിതി അധ്യക്ഷന്‍ ടി നാസറുദ്ദീന്‍ പറയുന്നു. നിയമം നടപ്പാക്കാനുള്ള മോട്ടാര്‍ വാഹന വകുപ്പിന്റെ നീക്കത്തെ തങ്ങള്‍ അഭിനന്ദിക്കുന്നവെന്നും നാസറുദ്ദീന്‍ പറഞ്ഞു.

എന്നാല്‍ സാധാരണക്കാര്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നീക്കത്തിനോട് അത്ര താത്പര്യം ഉണ്ടാകാന്‍ ഇടയില്ല. കടകളില്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കാണ് വഴിയോര കച്ചവടക്കാര്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് എന്നത് തന്നെ പ്രധാന കാരണം.

സമിതി മുന്നോട്ട് വച്ച ആവശ്യത്തിന്റെ നിയമപരമായ സാധുത എത്രയെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ഇപ്പോഴും പിടിയില്ല. ചരക്ക് വാഹനങ്ങള്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാനുള്ള പെര്‍മിറ്റ് ആണ് നല്‍കുന്നത്. പക്ഷേ സാധനങ്ങള്‍ വില്‍ക്കുന്നതിന് അവരെ തടയാന്‍ നിലവില്‍ നിയമമൊന്നും ഇല്ല താനും. അധിക ലോഡ് ഉണ്ടെങ്കില്‍ പിടികൂടാമെന്നല്ലാതെ, സാധനങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് അവരെ തടയാനാകില്ലെന്ന് തന്നെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.

English summary
Kerala Vyapari Vyavasayi Ekopana Samithi (KVVES) have decided to call upon the attention of the transport commissioner against vendors who sell vegetables and fruits along the roadside in goods vehicles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X