സ്മാർട്ടാകാൻ‍ തിരുവനന്തപുരവും; ഇടം പിടിച്ചത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മുന്നാം ഘട്ടത്തിൽ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റം സ്മാർട്ട് സിറ്റി പദ്ധതിയുടെ മൂന്നാം ഘടത്തിൽ തിരുവനന്തപുരവും ഇടം പിടിച്ചു. 1538 കോടി രൂപയുടേതാണ് പദ്ധതി. കേന്ദ്രസര്‍ക്കാര്‍ 500 കോടി മുടക്കും, സംസ്ഥാന സര്‍ക്കാര്‍ 450 കോടിയും നഗരസഭ 50 കോടിയും പദ്ധതിക്കായി മുടക്കണം.

30 നഗരങ്ങളിലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. 538 കോടി രൂപ സ്വകാര്യ മേഖലയില്‍ നിന്ന് കണ്ടെത്താനാണ് നിര്‍ദേശം. 2016 ജനുവരിയില്‍ പ്രഖ്യാപിച്ച ആദ്യ ഘട്ടപട്ടികയില്‍ കൊച്ചി ഉള്‍പ്പെട്ടിരുന്നു. എന്നാൽ രണ്ടാം പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള ഒറ്റ നഗരത്തെയും ഉൾപ്പെടുത്തിയരുന്നില്ല.

കേന്ദ്ര സഹായം

കേന്ദ്ര സഹായം

പദ്ധതി പ്രകാരം ആദ്യവര്‍ഷം 200 കോടി രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം 100 കോടിയും കേന്ദ്ര സഹായമായി നഗരങ്ങള്‍ക്ക് ലഭിക്കും.

100 നഗരങ്ങൾ സ്മാർട്ടാക്കും

100 നഗരങ്ങൾ സ്മാർട്ടാക്കും

രാജ്യത്ത് 100 നഗരങ്ങളെ 2019-2020-ഓടെ സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കുകയാണ്‌ കേന്ദ്ര തീരുമാനം.

അഞ്ച് വർഷം കൊണ്ട് അനുവദിക്കുന്നത് വൻ തുക

അഞ്ച് വർഷം കൊണ്ട് അനുവദിക്കുന്നത് വൻ തുക

അഞ്ചു വര്‍ഷം കൊണ്ട് 48,000 കോടി രൂപ ഈ നഗരങ്ങളുടെ വികസനത്തിനായി അനുവദിക്കും.

പ്രത്യേകത ഇതൊക്കെയാണ്

പ്രത്യേകത ഇതൊക്കെയാണ്

അടിസ്ഥാന സൗകര്യ വികസനം, വെള്ളം, വൈദ്യുതി, ശുചീകരണ-മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, മെച്ചപ്പെട്ട ഗതാഗത സൗകര്യം, ഇ -ഗവേണന്‍സ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയാണ് സ്മാര്‍ട്ട് സിറ്റികളുടെ പ്രത്യേകത.

നഗരസഭ 50 കോടി മുടക്കണം

നഗരസഭ 50 കോടി മുടക്കണം

കേന്ദ്രസര്‍ക്കാര്‍ 500 കോടി മുടക്കും, സംസ്ഥാന സര്‍ക്കാര്‍ 450 കോടിയും നഗരസഭ 50 കോടിയും പദ്ധതിക്കായി മുടക്കണം.

അപേക്ഷ സമർപ്പിച്ചത് 45 നഗരങ്ങൾ

അപേക്ഷ സമർപ്പിച്ചത് 45 നഗരങ്ങൾ

ആകെ 45 നഗരങ്ങളായിരുന്നു മൂന്നാം ഘട്ടത്തിലേക്കായി അപേക്ഷ സമര്‍പ്പിച്ചത്. നാല്‍പ്പത് നഗരങ്ങളെ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കാനാണ് ഉദ്ദേശിച്ചതെങ്കിലും 30 നഗരങ്ങളെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിച്ചുള്ളൂ.

മുപ്പത് നഗരങ്ങൾക്ക് 57,393 കോടി രൂപ

മുപ്പത് നഗരങ്ങൾക്ക് 57,393 കോടി രൂപ

30 നഗരങ്ങള്‍ക്കായി 57,393 കോടി രൂപയാണ് അമൃത് പദ്ധതിയിലൂടെ ലഭിക്കുക. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാരും നഗരസഭകളും ഇതിലേക്ക് വിഹിതം അടയ്ക്കണം.

English summary
Trivandrum included in smart city project
Please Wait while comments are loading...