ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ
തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ വഴിത്തിരിവ്. ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ബിന്ദു മേനോനുമായി സംസാരിച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിച്ചു എന്നാണ് വിവരം. ആദ്യം ഗണേഷ് കുമാര്‍ വിളിച്ചപ്പോള്‍ ഭാര്യ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ കൂട്ടാക്കിയിരുന്നില്ല. അതിന് ശേഷം ബിന്ദു മേനോന്റെ സഹോദരിയുടെ ഫോണിലേക്ക് വിളിക്കുകയും തുടര്‍ന്ന് ഗണേഷ് കുമാര്‍ ഭാര്യയോട് സംസാരിക്കുകയുമായിരുന്നു.
തെറ്റ് പറ്റിപ്പോയെന്ന് മന്ത്രി തന്നെ വിളിച്ച് പറഞ്ഞുവെന്നും മാപ്പ് ചോദിച്ചുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഭർത്താവിൽ നിന്ന് ഇതാണ് പ്രതീക്ഷിച്ചതെന്നും ഇനി ഈ വിഷയത്തിൽ മറ്റ് ഇടപെടലുകൾ വേണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്കെതിരെ പരാതി നല്‍കാനില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ബിന്ദു മേനോന് വ്യക്തമാക്കിയിരുന്നു. താന്‍ പോലീസിനെ വിളിച്ചത് വട്ടായത് കൊണ്ടാണ് എന്നുളള മന്ത്രിയുടെ പ്രകോപനപരമായ വാക്കുകള്‍ കാരണമാണ് ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറായത് എന്നും അവര്‍ പ്രതികരിച്ചിരുന്നു. മന്ത്രി ക്ഷമ പറയാന്‍ തയ്യാറായിരുന്നുവെങ്കില്‍ താന്‍ ഇത്തരത്തില്‍ പരസ്യമായി രംഗത്ത് വരില്ലായിരുന്നുവെന്നും ബിന്ദു മേനോന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇപ്പോള്‍ പ്രശ്നം ഒത്തുതീര്‍പ്പിലെത്തിയതോടെ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദം കുടുംബപ്രശ്നമായി അവസാനിച്ചേക്കും എന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസമാണ് മന്ത്രിയെ വാളകത്തുളള വീട്ടില്‍ മറ്റൊരു സ്ത്രീക്കൊപ്പം വളരെ മോശമായ സാഹചര്യത്തില്‍ കണ്ടതായി ബിന്ദു മേനോന് വെളിപ്പെടുത്തിയത്. ഫോണില്‍ ഫോട്ടോകള്‍ തെളിവായി ഉണ്ടെന്നും ഫോണ്‍ പിടിച്ച് വാങ്ങാന്‍ മന്ത്രിയുടെ സ്റ്റാഫ് കയ്യേറ്റം ചെയ്തുവെന്നും പോലീസ് സഹായിച്ചില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.

വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഇതോടെ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ ഗണേഷ് കുമാറിന്റെ രാജിക്കാര്യത്തില്‍ തീരുമാനമായേക്കും എന്നും സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ വിളിച്ച് സംസാരിച്ചുവെന്നുളള മാധ്യമവാര്‍ത്തകള്‍ ഗണേഷ് കുമാര്‍ തളളിക്കളഞ്ഞു.
എല്ലാ തവണയും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും ഇത്തവണയും അത് മാത്രമാണ് എന്നും മന്ത്രി പറഞ്ഞു. തനിക്ക് എതിരെയുളള ആരോപണങ്ങള്‍ കെട്ടുകഥകളാണെന്നും പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്നെ കാണാന്‍ ഒരു ബന്ധുവായ സ്ത്രീയും അവരുടെ പത്ത് വയസ്സുളള മകളുമാണ് വീട്ടില്‍ വന്നത്. അവരോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബിന്ദു മേനോന് പെട്ടെന്ന് കടന്ന് വന്ന് ഫോട്ടോകള്‍ എടുത്തത്. തന്റെ കയ്യിലും അതിനുളള തെളിവുകള്‍ ഉണ്ടെന്നും രാജി ആവശ്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications