യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ നിയമനം വിവാദത്തില്‍; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: യുഡിഎഫ് മണ്ഡലം ചെയര്‍മാര്‍ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. പി.എ.ചെറീത് മലപ്പുറം വേങ്ങരയിലെ മണ്ഡലം ചെയര്‍മാനായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഒരു പക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയത്.

ഇതിന് നേതാക്കളുടെ പേരില്‍ കത്തും മറ്റു പ്രസ്താവനകളും പ്രചരിപ്പിക്കുന്നുമുണ്ട്. യു.ഡി.എഫ് വേങ്ങര നിയോജക മണ്ഡലം ചെയര്‍മാനായി കെ.പി.സി.സി അംഗവും നീണ്ടകാലം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന പി.എ.ചെറീത് വേങ്ങരയെ കെ.പി.സി.സിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ഡി.സി.സി പ്രസിഡന്റായ വി.വി.പ്രകാശ് നിയമിച്ചിരുന്നു. ഈ വാര്‍ത്ത ചിത്ര സഹിതം പാര്‍ട്ടി മുഖപത്രമടക്കമുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

letter1

യു.ഡി.എഫ്. വേങ്ങര നിയോജക മണ്ഡലം ചെയര്‍മാനായി പി.എ.ചെറീതിനെ നിയമിച്ച ഡി.സി.സി പ്രസിഡന്റിന്റെ കത്തും ഇത് തിരുത്തി കൊണ്ട് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.അജയ് മോഹനന്റെ പേരില്‍ പ്രചരിക്കുന്ന കത്തും.

എന്നാല്‍ നിലവിലുണ്ടായിരുന്ന അഡ്വ. സി.കെ.അബ്ദുറഹിമാന്‍ തന്നെയാണ് നിയോജക മണ്ഡലം പ്രസിഡന്റെന്നും ഈ സ്ഥാനത്ത് ആര് വരണമെന്നു തീരുമാനിക്കുവാനുള്ള അധികാരം ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി.അജയ് മോഹനും രമേശ് ചെന്നിത്തലക്കുമാണെന്ന് പ്രഖ്യാപിച്ചും യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍ ജില്ലാ ചെയര്‍മാന്റെ പേരില്‍ പ്രചരിക്കുന്ന കത്താണ് വേങ്ങരയിലെ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

വേങ്ങര നിയോജക മണ്ഡലത്തിനകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പിന്തുണയുള്ള നേതാവായാണ് പി.എ.ചെറീത് അറിയപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്തത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സിനൊപ്പം നിന്ന് കണ്ണമംഗലം, വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളില്‍ ജനകീയ മുന്നണിയുണ്ടാക്കി മത്സരിക്കുകയും പറപ്പൂരില്‍ ലീഗിനെ ഭരണത്തില്‍ നിന്ന് പുറത്താക്കുകയും കണ്ണമംഗലത്ത് ഭരണത്തിനടുത്തെത്തുകയും വേങ്ങരയില്‍ ലീഗിനെ പ്രതിരോധത്തിലാക്കുകയും ചെയ്തതത് പി.എ.ചെറിതിന്റെ പിന്‍ബലത്തിലാണെന്ന് നേതൃത്വം വിലയിരത്തിയതിനെ തുടര്‍ന്നാണ് നിയോജക മണ്ഡലം ചെയര്‍മാന്‍ പദത്തില്‍ നിന്നും ചെറീതിനെ മാറ്റി അബ്ദുറഹിമാനെ ചെയര്‍മാനായി നിയമിച്ചത്.

letter

മലപ്പുറം പാര്‍ലിമെന്റ്, വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഇവിടങ്ങളില്‍ യു.ഡി.എഫ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് വലിയ ശ്രമം നേതാക്കള്‍ക്കൊപ്പം നടത്തിയത് ചെറീതായിരുന്നു. യു.ഡി.എഫ് ശക്തമായെങ്കിലും പി.എ.ചെറീതിന് ചെയര്‍മാന്‍ സ്ഥാനം തിരിച്ചു നല്‍കിയില്ല. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉടലെടുത്ത ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് സംസ്ഥാന, ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ നിര്‍ദ്ദേശ പ്രകാരം പി.എ.ചെറീതിനെ യു.ഡി.എഫ് ചെയര്‍മാനായി നിയമിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസിലെ മറുപക്ഷം കരുക്കള്‍ നീക്കിയതാണ് വീണ്ടും വേങ്ങരയിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പ് പോരിലേക്ക് തള്ളി നീക്കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

അക്രമാസക്തമായ ഭീഷണികളും പ്രതിഫലം പ്രഖ്യാപിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UDF Chairman Appointment Controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്