കെ എം മാണി പുറത്ത് തന്നെ നിൽക്കട്ടെ, പുറകേ നടന്ന് കാലുപിടിയ്ക്കേണ്ടെന്ന് യുഡിഎഫ് !!!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെ എം മാണിയെ യുഡിഎഫിലേക്ക ഇനി തിരിച്ച് വിളിയ്‌ക്കേണ്ടെന്ന് തീരുമാനം. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ നടപടിയ്ക്ക് എതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജെഡിയു ആണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തിരികെ വിളിയ്ക്കണ്ട

അനവസരത്തിലാണ് കെ എം മാണിയെ മുന്നണിയിലേക്ക് തിരികെ വിളിച്ചത് എന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. മലപ്പുറത്തെ മിന്നുന്ന വിജയത്തിന്റെ തിളക്കത്തിലാണ് യുഡിഎഫ്, അതിന് ഇടയില്‍ പിണങ്ങി പോയവരെ തിരികെ കൊണ്ട് വരേണ്ട ആവശ്യം ഇല്ലെന്നും അഭിപ്രായം ഉയര്‍ന്നു.

പുറകെ നടക്കേണ്ട

കെ എം മാണിയുടെ പുറകേ നടന്ന് മുന്നണിയിലേക്ക് കൊണ്ടുവരേണ്ട ആവശ്യം ഇല്ല. രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരികെ വരാമെന്ന് യോഗത്തില്‍ ജെഡിയു പ്രതിനിധി പറഞ്ഞു. കെ മുരളീധരനും സിഎംപിയുടെ ഒഴികെ ഉള്ളവര്‍ ഇതിനെ പിന്തുണച്ചു.

തല്‍ക്കാലം ഇല്ല

മലപ്പുറം തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ തല്‍ക്കാലം തിരിച്ചുവരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

 മറ്റ് തീരുമാനങ്ങള്‍

ഫോര്‍വേര്‍ഡ് ബ്ലോക്കിനെ പ്രത്യേക ക്ഷണിതാവാക്കി മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. സര്‍ക്കാരിനെ ഒന്നാം വാര്‍ഷികത്തില്‍ 'ഒന്നും ശരിയാകാത്ത വര്‍ഷം' എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിയ്ക്കും. ഇംഎംഎസ് സര്‍ക്കാരിന്റെ ്‌റുപതാം വാര്‍ഷികാഘോഷ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു.

English summary
UDF won't call Kerala Congress to front any more.
Please Wait while comments are loading...