വടകര-മാഹി കനാല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് സിപിഐഎം

  • Posted By:
Subscribe to Oneindia Malayalam

വടകര: താലൂക്കിന്‍റെ വികസനത്തില്‍ നിര്‍ണായകമാകുന്ന വടകര-മാഹി കനാല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് സിപിഐ എം വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ പശ്ചാത്തല വികസനത്തിലെ സ്വപ്നപദ്ധതിയാണിത്.

തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ ജ്യോതിഷികള്‍ വേണ്ട: മാധ്യമങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

1956ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ പുതിയ കേരളം കെട്ടിപ്പടുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്ന പ്രമേയത്തില്‍ അവതരിപ്പിക്കപ്പെട്ട ആശയമാണ് തിരുവനന്തപുരം മുതല്‍ ചന്ദ്രഗിരിപ്പുഴവരെയുള്ള ജലഗതാഗതപ്പാത. 1993ല്‍ ദേശീയജലപാതയായി അംഗീകരിച്ച കൊല്ലം-കോട്ടപ്പുറം ജലപാത ഇതിനകം ഗതാഗതയോഗ്യമാക്കി.

vatakaracpim

വളരെ പ്രധാനപ്പെട്ട ജലഗതാഗതപാതയായ വടകര-മാഹി കനാല്‍ 1963ല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും സ്ഥലം ഏറ്റെടുക്കുകയും പല ഇടങ്ങളിലായി പ്രവൃത്തി ആരംഭിക്കുകയും ചെയ്തെങ്കിലും മതിയായ ഫണ്ട് ലഭ്യമാകാത്തതിനാല്‍ പ്രവൃത്തി നിലച്ചുപോയ അവസ്ഥയിലാണെന്ന് സമ്മേളനം വിലയിരുത്തി.

ദീപശിഖ പി കെ കൃഷ്ണദാസ് സമ്മേളന നഗരിയില്‍ ജ്വലിപ്പിച്ചു. മുതിര്‍ന്ന കമ്യൂണിസ്റ്റ് സി എച്ച് നാണു പതാക ഉയര്‍ത്തി. ടി പി ഗോപാലന്‍ അധ്യക്ഷനായി. പി കെ കൃഷ്ണദാസ് രക്തസാക്ഷി പ്രമേയവും സി എം ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ടി പി ഗോപാലന്‍, എം നാരായണന്‍, പി എം ലീന, എന്‍ കെ അഖിലേഷ് എന്നിവരങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിര്‍ന്ന കമ്യൂണിസ്റ്റ് എം കേളപ്പന്‍, സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക, കെ കെ ദിനേശന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, കെ ശ്രീധരന്‍, ടി കെ കുഞ്ഞിരാമന്‍, ആര്‍ ഗോപാലന്‍, കെ പുഷ്പജ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച റെഡ് വളന്റിയര്‍മാര്‍ച്ചും പൊതുസമ്മേളനവും ചേരും. വില്ല്യാപ്പള്ളിയിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും.

English summary
Vadakara- Mahi canal should be completed within a time period; CPIM

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്