സുധീരനെ തെറിവിളിച്ചിട്ടും ഒരക്ഷരം മിണ്ടുന്നില്ല; വെള്ളാപ്പള്ളിയെ കോണ്‍ഗ്രസിന് ഭയം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് വിഎം സുധീരനെ തെറിവിളിച്ചിട്ടും വെള്ളാപ്പള്ളി നടേശനെതിരെ ഒരക്ഷരം പോലും പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍. സുധീരനെ എരപ്പാളിയെന്നാണ് കഴിഞ്ഞദിവസം വെള്ളാപ്പള്ളി വിളിച്ചത്. എന്നാല്‍, വെള്ളാപ്പള്ളിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിച്ചില്ല.

യാത്രക്കാര്‍ക്ക് ആശ്വാസം; രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ഇനി വൈഫൈ

വി ഡി സതീശന്‍ എം എല്‍ എ പങ്കെടുത്ത പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം. പരിപാടിയില്‍ തന്നെ മറുപടി നല്‍കാന്‍ സതീശനും ശ്രമിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പറവൂര്‍ കുഞ്ഞിത്തൈ എസ് എന്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു വെള്ളാപ്പള്ളി സുധീരനെ തെറിവിളിച്ചത്.

page

തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് സുധീരന്‍ കത്തെഴുതിയെന്ന് വെള്ളാപ്പള്ളി പറയുന്നു. സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യില്ല. എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയില്‍നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും സുധീരന്‍ ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നുണ്ട്.

ആദര്‍ശധീരന്‍ എന്നറിയപ്പെടുന്ന സുധീരനെതിരെ ഇത്രയും കടുത്ത രീതിയില്‍ ആക്രമണം നടത്തിയിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തത് വെള്ളാപ്പള്ളിയെ ഭയന്നിട്ടാണെന്നാണ് സംസാരം. വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന അഭ്യൂഹമുണ്ട്. ഇത്തരമൊരു വേളയില്‍ വെള്ളാപ്പള്ളിയെ പിണക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. അതേസമയം, വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കാത്ത നേതാക്കള്‍ വിടി ബല്‍റാമിനെ വിമര്‍ശിക്കാന്‍ മടിച്ചില്ലെന്നതും ശ്രദ്ധേയമാണ്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vellappally Natesan has come down heavily on former KPCC president V M Sudheeran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്