ജിഷ വധക്കേസ് വിധി; പ്രതിയെ വെറുതെ വിടുമോ?; ആകാംഷയോടെ കേരളം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസ് വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രതി അമീറുള്‍ ഇസ്ലാമിനെ വെറുതെ വിടുമോ അതോ ശിക്ഷിക്കുമോ എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. പ്രതി അമീറുള്‍ അല്ലെന്നും അതെയെന്നുമുള്ള വാദം ഇപ്പോഴും ശക്തമായി നിലനില്‍ക്കെ കേസിലെ വിധി പോലീസിനും നിര്‍ണായകമായിരിക്കും.

പര്‍ദ ധരിച്ച് മുതലാളിയുടെ വീട്ടില്‍ കടന്ന് 17.5 ലക്ഷം ദിര്‍ഹം തട്ടിയ രണ്ട് അറബ് വംശജര്‍ പിടിയില്‍

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷം അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം ആണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലം സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസ് കൂടിയായിരുന്നു ജിഷയുടെ കൊലപാതകം.

jisha

ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണ് ക്രൂരതയെക്കുറിച്ച് ലോകം അറിയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ വഴി പുറത്തുവരികയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തശേഷമാണ് പോലീസ് ഇതേക്കുറിച്ച് കാര്യമായി അന്വേഷണം നടത്തുന്നതുതന്നെ. അപ്പോഴേക്കും ഒരു സൂചനപോലുമില്ലാതെ പ്രതി രക്ഷപ്പെട്ടിരുന്നു.

പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ 2016 ഏപ്രില്‍ 28നു വൈകിട്ട് 5.30നും ആറിനുമിടയിലാണ് ജിഷ കൊല്ലപ്പെട്ടത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പേര് കേസില്‍ വിവാദമായിരുന്നെങ്കിലും പിന്നീട് ഇതരസംസ്ഥാന തൊഴിലാളിയായ അമീറുള്‍ പിടിയിലാവുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ കേസ് അന്വേഷിച്ചെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ മാറ്റിയശേഷമാണ് പ്രതിയെ പിടികൂടുന്നത്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Verdict in Jisha murder case on December 12

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്