പര്‍ദ ധരിച്ച് മുതലാളിയുടെ വീട്ടില്‍ കടന്ന് 17.5 ലക്ഷം ദിര്‍ഹം തട്ടിയ രണ്ട് അറബ് വംശജര്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ആളുകളില്‍ സംശയം ജനിക്കാതിരിക്കാന്‍ പര്‍ദയും മുഖാവരണവും ധരിച്ച് പട്ടാപ്പകല്‍ മുതലാളിയുടെ വീട് തുറന്ന് 17.5 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത രണ്ട് അറബ് വംശജര്‍ പോലിസ് പിടിയിലായി. കള്ളത്താക്കോല്‍ ഉപയോഗിച്ചായിരുന്നു ഷാര്‍ജയിലെ അത്തആവുന്‍ ഏരിയയിലെ അപ്പാര്‍ട്ടിമെന്റിന്റെ വാതില്‍ തുറന്ന് പ്രതി അകത്തുകയറിയത്. ഇവര്‍ക്കെതിരായി മോഷണത്തിന് പോലിസ് കേസ് ഫയല്‍ ചെയ്തു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍

നാലു വര്‍ഷമായി തന്റെ പാസ്‌പോര്‍ട്ട് മുതലാളി തടഞ്ഞുവച്ചിരിക്കുകയാണെന്നും കുറേ കാലത്തെ ശമ്പളം നല്‍കാനുണ്ടെന്നും കേസിലെ ഒന്നാം പ്രതിയും കമ്പനിയിലെ ജീവനക്കാരനുമായ മഹ്‌റാന്‍ എന്നയാള്‍ പറഞ്ഞു. ഇതിനുള്ള പ്രതികാരണമെന്ന നിലയ്ക്കാണ് മുതലാളിയുടെ ഫ്‌ളാറ്റില്‍ നിന്ന് പണം മോഷ്ടിച്ചത്. രണ്ടാമത്തെയാള്‍ വീട്ടിനകത്ത് കയറിയില്ലെങ്കിലും പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. മോഷണ വിവരമറിഞ്ഞ് പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഒരു തുമ്പും ലഭിച്ചില്ല. യാതൊരു അടയാളവും ബാക്കിയാക്കാതെയായിരുന്നു മോഷണമെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് കുറ്റം നടത്താന്‍ സാധ്യതയുള്ളവരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് മണിക്കൂറിനകം ലുത്ഫി എന്ന് പേരുള്ള രണ്ടാം പ്രതിയായ സഹപ്രവര്‍ത്തകനെപോലിസ് പിടികൂടിയത്. ഇയാളില്‍ നിന്ന് മോഷണ മുതലിന്റെ പകുതിയായ 8.7 ലക്ഷം ദിര്‍ഹം പോലിസ് കണ്ടെടുക്കുകയുമുണ്ടായി.


അറസ്റ്റിലായ രണ്ടാം പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ദുബയിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഒന്നാം പ്രതിയെ പോലിസ് പിടികൂടുന്നത്. ഇയാളുടെ കൈയില്‍ പണം ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറഞ്ഞു. കാരണം പോലിസ് അറസ്റ്റ് ചെയ്യുമ്പോഴേക്കും മറ്റൊരു സുഹൃത്ത് വഴി ഈ പണം അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റിയിരുന്നു. പണം അക്കൗണ്ടില്‍ നിക്ഷേപിച്ച സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് മോഷണ മുതലാണെന്നറിയാതെയാണ് താന്‍ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. കേസിലെ വിചാരണ അടുത്ത ദിവസം തുടങ്ങും.

English summary
An Arab disguised himself as a woman and robbed around Dh1.75 million from his boss's apartment in Al Tawoun area in Sharjah. He entered the flat by opening it with a duplicate key which was given to him by his accomplice, who was also an employee in the same firm
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്